Image

നരേന്ദ്ര മോദിയുടെ പ്രസംഗത്തിനിടയില്‍ പന്തല്‍ തകര്‍ന്നുവീണ്‌ 22 പേര്‍ക്ക്‌ പരിക്ക്‌

Published on 16 July, 2018
നരേന്ദ്ര മോദിയുടെ പ്രസംഗത്തിനിടയില്‍ പന്തല്‍ തകര്‍ന്നുവീണ്‌   22 പേര്‍ക്ക്‌ പരിക്ക്‌
കോല്‍ക്കത്ത: പ്രധാന മന്ത്രി നരേന്ദ്ര മോദി പൊതു പരിപാടിയില്‍ പ്രസംഗിക്കുന്നതിനിടയില്‍ പന്തല്‍ തകര്‍ന്നു വീണു.പശ്ചിമ ബംഗാളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തിനിടെ പ്രവര്‍ത്തകര്‍ ഇരുന്ന പന്തല്‍ തകര്‍ന്നു വീണു. മിഡ്‌നാപുരില്‍ ബിജെപി റാലിക്ക്‌ക്കിടയിലായിരുന്നു സംഭവം. 22 പേര്‍ക്ക്‌ പരിക്കേറ്റു. മോദിയുടെ ഒരു മണിക്കൂറോളം നീണ്ടു പ്രസംഗത്തിനിടെയാണ്‌ അപകടം. പ്രധാനമന്ത്രിയുടെ പ്രസംഗം കേള്‍ക്കാന്‍ ചിലര്‍ പന്തലിന്‌ മുകളില്‍ കയറിയതാണ്‌ അപകട കാരണമെന്ന്‌ പ്രവര്‍ത്തകര്‍ പറഞ്ഞു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക