Image

യുവ മോര്‍ച്ച പ്രവര്‍ത്തകരില്‍ നിന്ന് തനിക്ക് വധഭീഷണിയുണ്ടെന്ന് ശശി തരൂര്‍

Published on 16 July, 2018
യുവ മോര്‍ച്ച പ്രവര്‍ത്തകരില്‍ നിന്ന് തനിക്ക് വധഭീഷണിയുണ്ടെന്ന് ശശി തരൂര്‍

തിരുവനന്തപുരം: യുവ മോര്‍ച്ച പ്രവര്‍ത്തകരില്‍ നിന്ന് തനിക്കെതിരെ വധഭീഷണിയുണ്ടെന്ന് ശശി തരൂര്‍ എം.പി. ഹിന്ദു പാക്കിസ്ഥാന്‍ പരാമര്‍ശത്തിനെതിരെ തിരുവനന്തപുരത്തെ തന്റെ ഓഫീസിന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു തരൂര്‍.

അവര്‍ എന്റെ ഓഫീസ് അടിച്ചു തകര്‍ത്തു. എന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ജനാധിപത്യത്തിന് നേരെയും അഭിപ്രായ സ്വാതന്ത്ര്യത്തിനും മേലുള്ള കടന്നു കയറ്റമാണിത്. പോലീസില്‍ പരാതി നല്‍കിയതായും തരൂര്‍ കൂട്ടിച്ചേര്‍ത്തു. 

ഹിന്ദു പാക്കിസ്ഥാന്‍ പരാമര്‍ശത്തിനെതിരെ തരൂരിന്റെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ ചിത്രത്തില്‍ കരി ഓയില്‍ ഒഴിച്ചു. തരൂരിന്റെ പാക്കിസ്ഥാന്‍ ഓഫീസ് എന്ന ബോര്‍ഡും യുവമോര്‍ച്ച സ്ഥാപിച്ചു. പോലീസ് എത്തിയപ്പോഴേയ്ക്ക് അക്രമികള്‍ രക്ഷപെട്ടിരുന്നു. അക്രമികള്‍ക്കെതിരെ പോലീസ് കേസെടുത്തു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക