Image

ക്‌നാനായ അതിഭദ്രാസന യുവജന ധ്യാനം സെപ്റ്റംബര്‍ 29 ന്

Published on 16 July, 2018
ക്‌നാനായ അതിഭദ്രാസന യുവജന ധ്യാനം സെപ്റ്റംബര്‍ 29 ന്

ബര്‍മിംഗ്ഹാം: മലങ്കര സുറിയാനി ക്‌നാനായ അതിഭദ്രാസനത്തിലെ യുകെയിലെ എല്ലാ പള്ളികളില്‍ നിന്നുള്ള യുവജനങ്ങള്‍ക്ക് ധ്യാനം സെപ്റ്റംബര്‍ 29 ന് (ശനി) രാവിലെ 9.30 മുതല്‍ വൈകുന്നേരം 5 വരെ ബര്‍മിംഗ്ഹാം ക്‌നാനായ സെന്ററില്‍ നടക്കും. കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും മാതാപിതാക്കള്‍ക്കും പ്രത്യേക ധ്യാനം ക്രമീകരിച്ചിട്ടുണ്ട്. 

എല്ലാ മാതാപിതാക്കളും ധ്യാനത്തില്‍ സംബന്ധിക്കുവാന്‍ കുട്ടികളുമായി എത്തിചേരണമെന്ന് ഫാ. ജോമോന്‍ പുന്നൂസ്, ഫാ. സജി ഏബ്രഹാം എന്നിവര്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക