Image

കര്‍ദ്ദിനാള്‍ തിയഡോര്‍ മക് കാരിക്കിനെ വൈദിക വ്രുത്തിയില്‍ നിന്നു നീക്കം ചെയ്തു

Published on 16 July, 2018
കര്‍ദ്ദിനാള്‍ തിയഡോര്‍ മക് കാരിക്കിനെ വൈദിക വ്രുത്തിയില്‍ നിന്നു നീക്കം ചെയ്തു
ന്യു യോര്‍ക്ക്: അന്‍പത് വര്‍ഷം മുന്‍പ് ഒരു അള്‍ത്താര ബാലനെ ലൈംഗികമായി പീഡിപ്പിച്ചു എന്നു തെളിഞ്ഞതിനെ തുടര്‍ന്ന് കര്‍ദ്ദിനാള്‍ തിയഡോര്‍ മക് കാരിക്കിനെ വൈദിക വ്രുത്തിയില്‍ നിന്നു നീക്കം ചെയ്തു. ന്യു ജെഴ്‌സിയിലെ ന്യുവാര്‍ക്ക് അര്‍ച്ച് ഡയോസില്‍ മെത്രാപ്പോലീത്തയും പിന്നീട് വാഷിംഗ്ടണ്‍ ഡി.സിയി കര്‍ദിനാളായും സേവനമനുഷ്ടിച്ച മാക്കരിക്കിനു ഇപ്പോള്‍ 88 വയസുണ്ട്. പീഡനം സംബന്ധിച്ച് ഓര്‍മ്മയില്ലെന്ന് അദ്ധേഹം പറയുന്നു.
ന്യു ജെഴ്‌സി മെട്ടചനില്‍ ബിഷപ്പായിരിക്കെ വൈദിക വിദ്യാര്‍ഥികളോടും വൈദികരോടും തെറ്റായ ബന്ധങ്ങള്‍ പുലര്‍ത്തി എന്നും ആരോപണമുണ്ട്. സഭയില്‍ പലര്‍ക്കും ഇക്കാര്യങ്ങള്‍ എല്ലം അറിയാമായിരുന്നുവെങ്കിലും മക്കാരിക്കിനെയോ അദ്ധേഹത്തിന്റെ ഉയര്‍ച്ചയേയോ അതു ബാധിച്ചില്ല. 
SEE ALSO
https://www.nytimes.com/2018/07/16/us/cardinal-mccarrick-abuse-priest.html?emc=edit_ne_20180716&nl=evening-briefing&nlid=6201768520180716&te=1
Join WhatsApp News
ഒരു പാവം കേരള സീറോമലബാർ കുഞ്ഞാട്‌ 2018-07-17 14:30:05
നോക്കുക, ചിന്തിക്കുക . ഇവിടെ  50  കൊല്ലം  മുൻപുള്ള  ഒരു  സില്ലി  ആരോപണം . എന്നിട്ടും  ഈ കാർഡിനാളിനെ  പൗരോഹിത്യത്തിൽ  നിന്ന്  നീക്കി . എങ്കിൽ പിന്നെ  അതിനപ്പുറം  നല്ല  ക്ലിയർ  ആരോപണ  തെളിവുള്ള  ഈ  ഫ്രാങ്കോ  മുലക്കൽ, കർദിനാൾ  ആലംചെറിൽ  തുടങ്ങിയ  കേരളാ  മത  മേധാവികളെ  പൗരോഹിത്യത്തിൽ  നിന്ന്  നീക്കാത്തതു  എന്തു  കൊണ്ടാണ് .  ഈ പാവം കുഞ്ഞാടുകളുടെ  പണമെടുത്തു  അവർ  കേസ്  കളിക്കുന്നു  സുഖിക്കുന്നു . എവിടെ  നീതി ? ദയവായി  ഈ  പ്രതികരണം  മുക്കാതെ  പ്രസിധിക്കരിക്കണം  എന്ന്  താഴ്‌മയായി  കേഴുന്നു .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക