Image

ക്‌നാനായ കണ്‍വെന്‍ഷന് വ്യാഴാഴ്ച കൊടികയറുന്നു

ജോയിച്ചന്‍ പുതുക്കുളം Published on 17 July, 2018
ക്‌നാനായ കണ്‍വെന്‍ഷന് വ്യാഴാഴ്ച കൊടികയറുന്നു
അറ്റ്‌ലാന്റാ ക്‌നാനായ സമുദായത്തിന്റെ ഒത്തൊരുമയുടെയും സ്‌നേഹത്തിന്‍ റെയും പ്രതീകമായ കണ്‍വെന്‍ഷന്‍ ഈ വരുന്ന വ്യാഴാഴ്ച വൈകുന്നേരം കൊടികയറുന്നു.. ലോകത്തിലെ വലിയ കണ്‍വെന്‍ഷനുകളില്‍ ഒന്നായ ഴംര വച്ച് വ്യാഴാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് നടക്കുന്ന പരിശുദ്ധ കുര്‍ബാനയോടുകൂടി ക്‌നാനായ മാമാങ്കത്തിന് തുടക്കം കുറിക്കുന്നു. ദൂരെ നിന്നും യാത്ര ചെയ്തു വരുന്നവരുടെ സൗകര്യാര്‍ത്ഥം വ്യാഴാഴ്ച രാവിലെ ഏഴു മണിമുതല്‍ വൈകിട്ട് പത്തുമണിവരെ രജിസ്‌ട്രേഷന്‍ നടത്തുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. റൂമുകളുടെ ലഭ്യതയനുസരിച്ച് നേരത്തെ തന്നെ ഹോട്ടല്‍ ചെക്കിങ്ങും തുടങ്ങാവുന്നതാണ്.

പുതുമയാര്‍ന്ന പല പരിപാടിള്‍ കൊണ്ടു് നിറഞ്ഞ ഈ കണ്‍വെന്‍ഷന്‍ എല്ലാവര്‍ക്കും ഒരു പുതിയ അനുഭവമായിരിക്കും എന്ന് കെസി സിഎന്‍എ പ്രസിഡന്റ് ശ്രീ. ബേബി മണക്കുന്നേല്‍ പറഞ്ഞു. ന്യൂയോര്‍ക്കില്‍ നിന്നും വരുന്ന പ്രശസ്തിയാര്‍ജ്ജിച്ച ഗായകര്‍ ഉള്‍പ്പെടുന്ന ജഡ്ജസിനെ സഹായത്തോടെ നടത്തുന്നു ക്‌നാനായ ശറീഹ ഏറ്റവുംപുതുമയാര്‍ന്ന ഒരു പ്രോഗ്രാമാണ്. കൊച്ചു കുട്ടികളുടെ ഇടയില്‍ ഒരു ഹരമായി മാറി കൊണ്ട് അടുത്ത പുതിയ പ്രോഗ്രാം ലിറ്റില്‍ പ്രിന്‍സ് &പ്രിന്‍സസ്. പലതരം ക്യാഷ് അവാര്‍ഡുകളും ആയി പുതുമയാര്‍ന്ന അവതരണത്തിലൂടെ ശ്രദ്ധ പിടിച്ചു പറ്റുവാന്‍ പോകുന്ന ക്‌നാനായ മന്നന്‍ & മങ്ക. ഇതിന്റെ എല്ലാം പിന്നില്‍ പ്രവര്‍ത്തിച്ച ക്‌നാനായ വുമന്‍സ് ഫോറം പ്രസിഡണ്ട് ശ്രീമതി സ്മിത വിട്ടു പാറപ്പുറത്തിനും എക്‌സിക്യൂട്ടീവ് അംഗങ്ങളെയും പ്രത്യേകം എടുത്ത് പ്രശംസിക്കേണ്ട താണ്. 
ഇതോടൊപ്പംതന്നെ സാധാരണ കണ്‍വെന്‍ഷനുകളില്‍ ഉള്ള പരിപാടികളായ കലാസാഹിത്യ മത്സരങ്ങളും, കായികമത്സരങ്ങളും, സെമിനാറുകള്‍, കെ സി വൈ എല്‍ എന്ന നടത്തുന്ന വിവിധ പരിപാടികള്‍ യുവജന വേദിയുടെ പ്രത്യേകത പ്രോഗ്രാമുകള്‍ എന്നിവയെല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

ബുധനാഴ്ച വൈകുന്നേരം ആറുമണി മുതല്‍ വെളുപ്പിനെ ഒരു മണിവരെയും അതുപോലെതന്നെ വ്യാഴാഴ്ച രാവിലെ ഏഴുമണിമുതല്‍ വൈകിട്ട് 10 മണി വരെയും എയര്‍പോര്‍ട്ടില്‍ നിന്നും കണ്‍വെന്‍ഷന്‍ സെന്റര്‍ ലേക്ക് വാഹന സൗകര്യങ്ങള്‍ ഉണ്ടായിരിക്കും.

ക്‌നാനായ സമുദായത്തിന്റെ ശക്തി തെളിയിക്കുന്ന ഒരു കണ്‍വെന്‍ഷന്‍ ആയിരിക്കും അറ്റ്‌ലാന്റാ കണ്‍വെന്‍ഷന്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക