Image

അധികപ്രസംഗങ്ങള്‍(കണ്ടതും കേട്ടതും: ജോണ്‍ ഇളമത)

ജോണ്‍ ഇളമത Published on 17 July, 2018
അധികപ്രസംഗങ്ങള്‍(കണ്ടതും കേട്ടതും: ജോണ്‍ ഇളമത)
ഇവിടെ നടക്കുന്ന മലയാളി സമ്മേളനങ്ങളില്‍ നാം കേള്‍ക്കുന്നത് അധികപ്രസംഗങ്ങളുടെ അതിപ്രസരങ്ങളാണ്. നാക്കുകൊണ്ടുള്ള പോക്കറ്റടിക്കപ്പുറത്തേക്കതു നീളുമ്പോള്‍ വിരസവും മനംമടുപ്പിക്കുന്നതുമായി പരിണമിച്ചുകൊണ്ടിരിക്കുന്നു. മലയാളി സമൂഹത്തെ പലതായി വിഭജിച്ചാല്‍, മാന്യന്മാര്‍, സാറന്മാര്‍, ബോറന്‍മാര്‍, ഊളന്മാര്‍ എന്നൊക്കെ പോലും തോന്നിപാകാം. മൈക്ക് കിട്ടിയാല്‍ അത് വിഴുങ്ങിക്കളയുന്നവരും, വേര്‍പെടുത്താനാവാത്തവിധം കടുംപേശയാല്‍ ഒട്ടിപോകുന്നവരും ഈ സമൂഹത്തെ ബഹുമാനിക്കാത്തവരല്ലേ! നിയമാനുസൃതമായി സമയം നിശ്ചയിച്ച് പ്രഭാഷണം ചെയ്യാനെത്തുന്ന മുഖ്യധാരാ പ്രഭാഷകരെ അതില്‍പെടുത്താനാവില്ല. അധികപ്രസംഗപ്രളയത്തില്‍ സഹജീവികളെ മുക്കിക്കൊല്ലുന്ന പ്രവണത സ്വയം മനസ്സിലാക്കേണ്ടിയിരിക്കുന്നു. മറ്റുള്ളവരെ മാനസ്സികമായി പീഢിപ്പിക്കുന്ന ഇക്കൂട്ടര്‍ ചെയ്യുന്നത് ഇവരറിയായ്യെങ്കില്‍ ഇവരോട് സഹതപിക്കാനെ കഴിയൂ.

മറ്റൊരു കൂട്ടര്‍ ഞാനില്‍ തുടങ്ങി ഞാനില്‍ അവസാനിപ്പിക്കുന്ന സ്വലിംഗ പ്രശംസാ പ്രഭാഷകര്‍ തന്നെ. അവരും മേല്‍ വിവിരിച്ച വര്‍ഗ്ഗത്തില്‍പ്പെട്ടവര്‍ തന്നെ. പ്രസംഗം ഒരു കലതന്നെ. അതിനെ രൂപസൗന്ദര്യത്തിലും വാക്കുകളുടെ കൈയ്യൊതുക്കത്തിലും ചിട്ടയിലും അലങ്കരിച്ച് പുറത്തേക്ക് കത്തിച്ചുവിടുന്ന പൂത്തിരികളാക്കി വിക്ഷേപിച്ചാല്‍ എത്ര മനോഹരമായിരിക്കും! അവ കാര്യമാത്രപ്രസക്തവും, ആകര്‍ഷണീയവും, ആനന്ദവും മനോല്ലാസവും പകരുന്നതുമെങ്കില്‍ ശ്രോതാക്കള്‍ക്ക് പാല്‍പായസം പോലെയാകും. ഏബ്രഹാം ലിങ്കന്റെ, മാര്‍ട്ടിന്‍ലൂതര്‍ കിങ് ജൂണിയറിന്റെ, മണ്ടേലയുടെ, ബില്ലിഗ്രഹാമിന്റെ തുടങ്ങിയ വിശ്വവിഖ്യാതരുടെ മുതല്‍ ഭാരത്തിലും, ജന്മനാട്ടിലും, സ്വാമി വിവേകാനന്ദന്‍, വി.കെ.കൃഷ്ണമേനോന്‍, വടക്കനച്ചന്‍, സുകുമാര്‍ അഴീക്കോട്, സി.എം. സ്റ്റീഫന്‍ തുടങ്ങിയവരുടെ പ്രസംഗങ്ങളും മണിക്കൂറുകളോളം നേരിട്ടും അല്ലാതെയും, ആസ്വദിച്ചിട്ടുള്ളവരല്ലേ നമ്മള്‍! എത്ര കേട്ടാലും കേട്ടാലും മതിവരാത്ത വാഗ്മയവിസ്മയ വിസ്‌ഫോടനത്തിന്റെ മാസ്മരതയില്‍ നാം മയങ്ങിവീണിട്ടില്ലേ!

പിന്നെ കേട്ടത് പ്രവാസി മലയാളി എഴുത്തുകാര്‍ക്ക് പദസമ്പത്ത്(വൊക്കാബുലറി) അമ്പതിനടുത്തന്നെത്രെ! ഇത് മോശമായ അപവാദം. ഇവിടുത്തെ മലയാളികളെ പ്രവാസികളെന്നു വിശേഷിപ്പിക്കുന്നവര്‍ അതേപ്പറ്റി ഒരു നടത്തുന്നത് നന്നായിരിക്കും. വടക്കേ അമേരിക്കയിലെ മലയാളികള്‍ പ്രവാസികളല്ല, കുടിയേറ്റക്കാരാണ്. ആരാണ് പ്രവാസികള്‍? ജന്മനാടിനെ സ്വപ്‌നം കണ്ടുകൊണ്ടിരിക്കുന്നവരല്ലേ, ഗൃഹാതുരത്വം പേറി നടക്കുന്നവരല്ലേ! മറിച്ച് ഇവിടെ എത്തപ്പെട്ടവര്‍ കുടിയേറ്റക്കാരാണ്. അവര്‍ ജന്മനാടിനെ നോക്കിയിരിക്കാത്തവരും, തിരികെ പോകാത്തവരും, ഗൃഹാതുരത്വം മാഞ്ഞുപോയവരും തന്നെ, ഏതാണ്ട് നൂറുശതമാനത്തിനടുത്തുവരെ.

പദസമ്പത്തിനെപ്പറ്റി പറയുമ്പോഴേ, ഇവിടത്തെ എഴുത്തുകാരെപ്പറ്റി പറയുമ്പോഴോ അടച്ച് അഭിപ്രായവും, നിരൂപണവും തട്ടിവിടുന്നവര്‍ ഓര്‍ക്കേണം! വൈക്കം മുഹമ്മദ് ബഷീറിന് സാമാന്യ വിദ്യാഭ്യമേ ഉണ്ടായിരൂന്നുള്ളൂ. അദ്ദേഹം ഡിഷ്‌നറി വായിച്ചെഴുതിയ വിശ്വസാഹിത്യകാരനല്ല. ഡിഷ്ണറിയില്‍ പുതിയ വാക്കുകള്‍ സൃഷ്ടിച്ച് ഭാഷയെ ധന്യമാക്കിയ പ്രതിഭയാണ്. സാഹിത്യം ഉപാസനയാണ്, ദൈവവരദാനമാണ്! അതിന് ഡിഗ്രി ആവശ്യമില്ല. അല്ലെങ്കില്‍ തന്നെ നോവലും, കഥകളുമൊക്കെ എഴുതുന്നവര്‍ ബിംബങ്ങളും, സ്വയാവിഷ്‌കൃത ഭാഷാശൈലികളും സൃഷ്ടിക്കുന്നവര്‍ തന്നെ. അവര്‍ ഡിഷ്ണറികളുടെ അടിമകളല്ല, ഡിഷ്ണറിയുടെ പരിപോഷകര്‍ കൂടിതന്നെ എന്നതില്‍ രണ്ടുതരമില്ല. വായിച്ചു വളര്‍ന്നവര്‍ക്ക് വായനാശീലമുള്ളവര്‍ക്ക്, ആര്‍ക്കും തന്നെ എഴുത്തുകാരാകാം, സര്‍ഗ്ഗശക്തിയും, ദൈവീകമായ വരദാനവുമുണ്ടെങ്കില്‍!!

അധികപ്രസംഗങ്ങള്‍(കണ്ടതും കേട്ടതും: ജോണ്‍ ഇളമത)
Join WhatsApp News
vayankaaran 2018-07-17 09:52:08
പ്രവാസി മലയാളി എഴുത്തുകാർക്ക് പദസമ്പത്ത്
അമ്പതിനടുത്ത്.  ഇതിൽ അമേരിക്കൻ മലയാളി എഴുത്തുകാർ
പെടുമെങ്കിൽ  അവർക്കതിൽ അത്ഭുതമില്ല .ഇതിനേക്കാൾ
മോശമായ എത്രയോ അപവാദങ്ങൾ അവർ
കേട്ടിരിക്കുന്നു.  ശ്രീമാൻ ഇളമത അങ്ങനെ ആര്
പറഞ്ഞുവെന്നു പറയാനുള്ള ധൈര്യം കാണിക്കു.
വെറുതെ വായുവിൽ  വാൾ വീശിയിട്ട് എന്ത് കാര്യം.
ശരിയാണ് സത്യം പറഞ്ഞാൽ അവനെ ക്രൂശിക്കും
അത് അഭിമുഖീകരിക്കാൻ നെഞ്ചുറപ്പു വേണം
ഇളമത. താങ്കൾക്ക് ധൈര്യമുണ്ടെങ്കിൽ മേൽപ്പറഞ്ഞ
ആളുടെ പേര് പറയുക. അതിനു ധൈര്യമില്ലെങ്കിൽ
ലേഖനം പിൻ വലിച്ച് വീട്ടിലിരിക്കുക.
മൈക്ക് തീനി പാപ്പച്ചൻ 2018-07-17 15:36:31
എളമത  ചേട്ടാ , ഇതെന്നാ  താങ്കളും  മുത്തുകുടയുടെ  അടിയിൽ  നിന്ന്  അധിക  പ്രസംഗം  നടത്തി  മൈക്  തിന്നുകയോ  മുത്തുകയോ  ആണോ . എഴുതിയത്  ശരിയായത്  തന്നെ . ഇവിടെ  പല  വേദികളിൽ  പല  സങ്കടന  ഭാരവാഹികൾ , ഫോർമെർ  ഫോമാ  ഫൊക്കാന  ഭാരവാഹികൾ , ഫോമാ  ഫൊക്കാനാ  ഫൗണ്ടർമാർ  എന്ന  പേരിൽ  ചിലർ  സ്ഥിരം  വേദിയിൽ  കുത്തിയിരിക്കും . പറയുന്നത്  തന്നെ  ഒരോത്തർ  ആവർത്തിക്കും . പിന്നെ  നാട്ടിൽ  നിന്ന്  വാരുന്ന  സെലിബ്രിറ്റികൾ  എല്ലാ  വേദികളിലും  സമയം  കൊല്ലി  ബോറടി  പ്രസംഗകർ . ഇവരെല്ലാം  സ്വയം  ഭയങ്കര  സംഭവമാണെന്ന്  ചിന്തിക്കുന്നു . എന്നാൽ  നല്ല  അറിവുള്ളവരും  പ്രസംഗ  പാടവമുള്ളവരും  പിറകിൽ  എവിടേയോ  പോയിരിക്കുന്നു . അവർക്കു  മൈക്കും  ടൈമോ  കൊടുക്കാറില്ല . അതായത്  ആയുധം  പ്രയോഗിക്കാനറിയാവുന്നവർക്കു  കൊടുക്കാറില്ല.  അവരുടെ  കഴിവിനോടു  മറ്റു  മൈക്ക്  തീനികൾക്കു  അസുയ  ആണ് .  പിന്നെ  സുന്ദരി  പെണ്ണുങ്ങൾക്കും , പരിപാടികൾ  കാശു  കൊടുത്തു  സ്പോൺസർ  ചെയ്യുന്നവർക്കും, മൈക്ക്  കിട്ടും . പിന്നെ  സിനമക്കാർക്കും , മത  അധികാരികൾക്കും  മൈക്ക്  കിട്ടും . അവർ  എന്ത്  ഊളത്തരം  പറഞ്ഞാലും  അവർക്കു  കൈയടിക്കാൻ  ആളുണ്ടാകും . നല്ല പ്രസംഗകർക്കു  ഒരു  പക്ഷേ  അവസാനം  ശുഷ്ക്കമായ  സദസിൽ  അവസരം  കൊടുത്താൽ  ആയി . എന്താ  ഞാൻ  പറയുന്നതിൽ  സത്യമില്ലേ . അതൊക്കെ  അല്ലയോ  ഇവിടെ  നടക്കുന്നത് . താങ്കൾക്കു  ഇത്രയെങ്കിലും  അവസരം  തന്നല്ലോ . എങ്കിലും  കീപ്  writing  താങ്ങൾ  ഒത്തിരി  നല്ല  സത്യങ്ങൾ  എഴുതുന്നു . ഇവിടെ  പരസ്പര  ചൊറിയൽ  ആണ്  കൂടുതൽ . ഞാനും  താങ്കളെ  ഒന്ന്  തടവി  ചൊറിയുന്നു .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക