Image

അവാന്‍ട് ടാക്‌സ് നാലാമത് ശാഖയുടെ ഉത്ഘാടനം ജൂലൈ 19ന്

പി.സി.മാത്യൂ Published on 17 July, 2018
അവാന്‍ട് ടാക്‌സ് നാലാമത് ശാഖയുടെ ഉത്ഘാടനം ജൂലൈ 19ന്
മേക്കല്ലെന്‍: അവാന്‍ട് ടാക്‌സ് നാലാമത് ശാഖയുടെ ഉത്ഘാടനം ഈ വരുന്ന ജൂലൈ പത്തൊന്പതിനു (19) സിറ്റി ഓഫ് എഡിന്‍ബര്‍ഗ് മേയര്‍ റിച്ചാര്‍ഡ് മോളിന നിര്‍വഹിക്കും.  ഫാദര്‍ ജോര്‍ജ് എളമ്പാശ്ശേരില്‍ (സെയിന്റ് തോമസ് സീറോ മലബാര്‍ കത്തോലിക്ക ചര്‍ച് വികാരി), ഹരികൃഷ്ണന്‍ നമ്പൂതിരി, വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്‍ ബിസിനസ് ഫോറം പ്രസിഡണ്ട് ഫ്രിക്‌സ്‌മോന്‍ മൈക്കിള്‍, പ്രേം ഷാഹി സി. പി. എ. (കോഫൗണ്ടര്‍മാര്‍  ഓഫ്  അവാന്‍ട് ടാക്‌സ്) അനീഷ് ജോസഫ് സി. പി. എ. (ഡയറക്ടര്‍) എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.

ഡാലസിലും, ഹൂസ്റ്റണിലും, ഓസ്റ്റിനിലും പ്രവര്‍ത്തന സ്ഥിരതയും വിസ്വസ്തതയും കൊണ്ട് ബിസിനസ് സാമ്രാജ്യം കീഴടക്കിയ  അവാന്‍ട് ടാക്‌സ് വ്യക്തികളുടെയും കമ്പനികളുടെയും ടാക്‌സ് ഫയലിംഗ് ചെയ്യുന്നതോടൊപ്പം ടാക്‌സ് പ്ലാന്‍ ചായുന്നതിനും സഹായിക്കുന്നു. കൂടാതെ, എസ്‌റ്റേറ്റ് പ്ലാനിംഗ്, റിവ്യൂ , കോമ്പിലേഷന്‍ ആന്‍ഡ് ഓഡിറ്റ്, ബുക്ക് കീപ്പിങ്, പേ റോള്‍, സെയില്‍ ടാക്‌സ്, ഫ്രാഞ്ചൈസി ടാക്‌സ്, ബിസിനസ് ഇന്‍കോര്പറേഷന്‍ ആന്‍ഡ് റി ഓര്‍ഗനൈസഷന്‍, ഹെല്‍ത്ത് കെയര്‍ കോസ്റ്റ് റിപ്പോര്‍ട്ടിങ്, ഐ. ആര്‍. എസ് ഓഡിറ്റ് റെപ്രെസെന്റഷന്‍, ഇന്റര്‍നാഷണല്‍ ടാക്‌സേഷന്‍, എആഅഞ/ഛഢഉക/എഅഠഇഅ മുതലായ സേവനങ്ങളും സ്തുത്യര്‍ഹമായ നിലയില്‍ ചെയ്തുവരുന്നു.  ടെക്‌സാസിലെ മലയാളീ സുഹൃത്തുക്കളെ സര്‍വാത്മനാ ചടങ്ങിലേക്കു സാദരം ക്ഷണിക്കുന്നതായി ഫ്രിക്‌സ്‌മോന്‍ അറിയിച്ചു.

വേള്‍ഡ് മലയാളീ കൗണ്‍സില്‍ ഡാളസ് പ്രൊവിന്‍സ് ചെയര്‍മാന്‍ തോമസ് എബ്രഹാം, പ്രസിഡന്റ് വറുഗീസ് കയ്യാലക്കകം, സെക്രട്ടറി ഷേര്‍ലി ഷാജി മുതലായവര്‍ ആശംസകള്‍ അറിയിച്ചു.


ബന്ധപ്പെടുവാന്‍ ആഗ്രഹിക്കുന്നവര്‍ താഴെ കൊടുത്താതിരിക്കുന്ന നമ്പറില്‍ വിളിക്കാവുന്നതാണ്.

ഫ്രിക്‌സ് മോന്‍: 469660552

അവാന്‍ട് ടാക്‌സ് നാലാമത് ശാഖയുടെ ഉത്ഘാടനം ജൂലൈ 19ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക