Image

റോക്ക്‌ലാന്റ്‌ ദേവാലയത്തില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുന്നാള്‍ ആചരിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 28 March, 2012
റോക്ക്‌ലാന്റ്‌ ദേവാലയത്തില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുന്നാള്‍ ആചരിച്ചു
ന്യൂയോര്‍ക്ക്‌: റോക്ക്‌ലാന്റ്‌ സെന്റ്‌ മേരീസ്‌ സീറോ മലബാര്‍ മിഷനില്‍ കുടുംബജീവിത മധ്യസ്ഥനായ വി. യൗസേപ്പിതാവിന്റെ മരണത്തിരുന്നാള്‍ ഭക്തിപൂര്‍വ്വം ആചരിച്ചു.

മാര്‍ച്ച്‌ 18-ന്‌ ഞായറാഴ്‌ച 11.30-ന്‌ അര്‍പ്പിക്കപ്പെട്ട ആഘോഷമായ ദിവ്യബലിയില്‍ ചിക്കാഗോ രൂപതാ വികാരി ജനറാള്‍ ഫാ. ആന്റണി തുണ്ടത്തില്‍ മുഖ്യകാര്‍മികനും, മിഷന്‍ ഡയറക്‌ടര്‍ ഫാ. തദേവൂസ്‌ അരവിന്ദത്ത്‌ സഹകാര്‍മികനുമായിരുന്നു. കുടുംബജീവിത വിശുദ്ധിയെക്കുറിച്ചും തിരുകുടുംബത്തിനുവേണ്ടി വി. യൗസേഫ്‌ പിതാവ്‌ സഹിച്ച ത്യാഗങ്ങള്‍ നമ്മുടെ ജീവിതത്തില്‍ മാതൃകയാക്കേണ്ടതിനെക്കുറിച്ചും തന്റെ തിരുനാള്‍ സന്ദേശത്തിലൂടെ ആന്റണിയച്ചന്‍ ഏവരേയും ഉത്‌ബോധിപ്പിച്ചു. വി. കുര്‍ബാനയെ തുടര്‍ന്ന്‌ ലദീഞ്ഞും നേര്‍ച്ച സമര്‍പ്പണവും നടന്നു.

ഇടവകയിലെ ജോസഫ്‌ നാമഥേയരായ 23 പേരായിരുന്നു തിരുനാളിന്റെ പ്രസുദേന്തിമാര്‍. തിരുകര്‍മ്മങ്ങള്‍ക്കുശേഷം സോഷ്യല്‍ ഹാളില്‍ സ്‌നേഹവിരുന്നും നടത്തപ്പെട്ടു. കൈക്കാരന്മാരായ ജേക്കബ്‌ ചൂരവടിയും ഡൊമിനിക്‌ വയലുങ്കലും സെന്റ്‌ മേരീസ്‌ വാര്‍ഡ്‌ അംഗങ്ങളും പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി. റോക്ക്‌ലാന്റ്‌ മിഷനുവേണ്ടി റോയ്‌ ആന്റണി അറിയിച്ചതാണിത്‌.
റോക്ക്‌ലാന്റ്‌ ദേവാലയത്തില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുന്നാള്‍ ആചരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക