Image

ശശി തരൂരിന്റെ ഓഫീസിനുളളില്‍ കരി ഓയില്‍ ഒഴിച്ച സംഭവത്തില്‍ പ്രതിഷേധമറിയിച്ചു കൊണ്ട് എം.ബി.രാജേഷ് എംപി

Published on 17 July, 2018
ശശി തരൂരിന്റെ ഓഫീസിനുളളില്‍ കരി ഓയില്‍ ഒഴിച്ച സംഭവത്തില്‍ പ്രതിഷേധമറിയിച്ചു കൊണ്ട് എം.ബി.രാജേഷ് എംപി
യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ശശി തരൂര്‍ എംപിയുടെ തിരുവനന്തപുരത്തെ ഓഫീസിനുളളില്‍ കരി ഓയില്‍ ഒഴിച്ച സംഭവത്തില്‍ പ്രതിഷേധമറിയിച്ചു കൊണ്ട് എം.ബി.രാജേഷ് എംപി രംഗത്ത്. കേരളത്തില്‍ നടന്ന ഈ അനിഷ്ട സംഭവം സംഘപരിവാര്‍ സംഘടനകള്‍ രാജ്യവ്യാപകമായി കാണിക്കുന്ന അസഹിഷ്ണുതയുടെ തുടര്‍ച്ചയാണെന്നും, ആക്രമണം തീര്‍ത്തും പ്രതിഷേധാര്‍ഹമാണെന്നും രാജേഷ് പറഞ്ഞു. തരൂരിന്റെ വിവാദമായ ഹിന്ദു പാക്കിസ്ഥാന്‍ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തിലാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഓഫീസിന് നേരെ ആക്രമണം അഴിച്ചു വിട്ടത്. തരൂര്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തിനിടെ പ്രവര്‍ത്തകര്‍ ഓഫീസിന് മുന്നിലും തരൂരിന്റെ ചിത്രം പതിച്ച ബോര്‍ഡിലും കരി ഓയില്‍ ഒഴിക്കുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക