Image

ജാമ്യം നിന്നതിന്‌ ജപ്‌തി: പ്രീത ഷാജിയെ അറസ്റ്റ്‌ ചെയ്‌തു

Published on 17 July, 2018
 ജാമ്യം നിന്നതിന്‌ ജപ്‌തി: പ്രീത ഷാജിയെ അറസ്റ്റ്‌ ചെയ്‌തു
കൊച്ചി: കിടപ്പാടം ജപ്‌തി ചെയ്യുന്നതിനെതിരെ സമരം നടത്തിയ വീട്ടമ്മ പ്രീത ഷാജി ഉള്‍പ്പെടെ 20 പേര്‍ കരുതല്‍ തടങ്കലില്‍. ജപ്‌തി നടപടികള്‍ തടസ്സപ്പെടുത്തിയതിന്റെ പേരിലാണ്‌ നടപടി.

പനമ്‌ബള്ളി നഗരിലെ ഡെബ്‌റ്റ്‌ റികവറി ട്രിബ്യൂണലിന്‌ മുന്നില്‍ സമരം നടത്തുന്നതിനിടെയായിരുന്നു അറസ്റ്റ്‌. പ്രീതയ്‌ക്കൊപ്പം സമരത്തിനെത്തിയ മറ്റുള്ളവരെയും പൊലിസ്‌ അറസ്റ്റു ചെയ്‌ത്‌ നീക്കി.

മൂന്ന്‌ ആഴ്‌ചക്കുള്ളില്‍ ജപ്‌തി നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണമെന്നും കഴിഞ്ഞ ആഴ്‌ച ഹൈക്കോടതി സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടത്‌.

കളമശേരി പൊലിസ്‌ മതിയായ സംരക്ഷണം നല്‍കിയെങ്കിലും പ്രീത ഷാജിയും കുടുംബവും ദേഹത്ത്‌ മണ്ണെണ്ണയൊഴിച്ച്‌ ആത്മഹത്യ ചെയ്യുമെന്നു പ്രഖ്യാപിച്ചു നാട്ടുകാരുടെയും ചില സംഘടനകളുടെയും നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധത്തെ തുടര്‍ന്നു ഒഴിപ്പിക്കല്‍ നടന്നിട്ടില്ലെന്നു സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചിരുന്നു.

ബോധപൂര്‍വമായ വീഴ്‌ചയുണ്ടായിട്ടില്ലെന്നും സര്‍ക്കാര്‍ വിശദീകരിച്ചു. അഡ്വക്കറ്റ്‌ കമ്മിഷണര്‍ക്ക്‌ കോടതി നിര്‍ദേശ പ്രകാരം സംരക്ഷണം നല്‍കാന്‍ സിറ്റി പൊലിസ്‌ കമ്മിഷണര്‍ 206 അംഗ സംഘത്തെയും ടിയര്‍ഗ്യാസ്‌, ആംബുലന്‍സ്‌, റൈഫില്‍ സംഘം എന്നിവരെയും നിയോഗിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക