Image

ലിനിയുടെ ഭര്‍ത്താവിന്‌ സര്‍ക്കാര്‍ ജോലി

Published on 17 July, 2018
ലിനിയുടെ ഭര്‍ത്താവിന്‌ സര്‍ക്കാര്‍ ജോലി

തിരുവനന്തപുരം: നിപാ വൈറസ്‌ ബാധിച്ച രോഗികളെ ശുശ്രൂഷിക്കുന്നതിനിടെ രോഗം ബാധിച്ചു മരിച്ച കോഴിക്കോട്‌ പേരാമ്‌ബ്ര താലൂക്ക്‌ ആശുപത്രിയിലെ നഴ്‌സ്‌ ലിനിയുടെ ഭര്‍ത്താവ്‌ സജീഷിന്‌ സര്‍ക്കാര്‍ ജോലി നല്‍കി. കോഴിക്കോട്‌ ഡി.എം.ഒ ഓഫിസില്‍ എല്‍.ഡി ക്ലാര്‍ക്കായാണ്‌ നിയമനം. ഇതു സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ്‌ പുറത്തിറങ്ങി.

ചെറിയ കുട്ടികളെ നോക്കാനുള്ളതിനാല്‍ ലിനിയുടെ ഭര്‍ത്താവ്‌ സജീഷിന്‌ ഇനി ഗള്‍ഫില്‍ പോകാന്‍ കഴിയില്ലെന്നതു കൂടി കണക്കിലെടുത്താണ്‌ സര്‍ക്കാര്‍ ജോലി നല്‍കാന്‍ തീരുമാനിച്ചത്‌. പേരാമ്‌ബ്ര താലൂക്ക്‌ ആശുപത്രിയില്‍ ദിവസവേതന അടിസ്ഥാനത്തിലാണ്‌ ലിനി ജോലി ചെയ്‌തിരുന്നത്‌. അതിനാല്‍ ചട്ടപ്രകാരം ആശ്രിത നിയമനത്തിനു വകുപ്പില്ല. ഇതേത്തുടര്‍ന്നാണ്‌ പ്രത്യേക പരിഗണന നല്‍കി ജോലി നല്‍കാന്‍ തീരുമാനിച്ചത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക