Image

രാമായണ മാസാചരണം സംഘടിപ്പിക്കുന്നതില്‍ തെറ്റില്ല: ശശി തരൂര്‍

Published on 17 July, 2018
രാമായണ മാസാചരണം സംഘടിപ്പിക്കുന്നതില്‍ തെറ്റില്ല: ശശി തരൂര്‍


തിരു: കോണ്‍ഗ്രസ്‌ രാമായണ മാസാചരണം സംഘടിപ്പിക്കുന്നതില്‍ തെറ്റില്ലെന്ന്‌ ശശി തരൂര്‍ എം.പി. കോണ്‍ഗ്രസിന്റെ വിചാര്‍ വിഭാഗമാണ്‌ തന്നെ പരിപാടിയിലേക്ക്‌ ക്ഷണിച്ചത്‌. പരിപാടി ഉപേക്ഷിച്ചില്ലായിരുന്നെങ്കില്‍ താന്‍ അതില്‍ പങ്കെടുക്കുമായിരുന്നെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട്‌ പറഞ്ഞു.
വിചാര്‍ വിഭാഗം മുമ്പും ബൗദ്ധിക തലത്തിലുള്ള ഇത്തരം പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്‌. അതിലെല്ലാം താന്‍ പങ്കെടുത്ത്‌ സംസാരിച്ചിട്ടുണ്ട്‌. ഇനിയും അത്തരം പരിപാടികളില്‍ പങ്കെടുക്കുന്നതില്‍ സന്തോഷമേയുള്ളൂ. രാമായണ മാസാചരണ പരിപാടിയില്‍ തന്നെ ക്ഷണിച്ചപ്പോഴാണ്‌ പങ്കെടുക്കാമെന്ന്‌ ഏറ്റത്‌.

എന്നാലിപ്പോള്‍ പരിപാടി ഉപേക്ഷിച്ചിരിക്കുന്നു. ബി.ജെ.പിയെ ഒറ്റക്കെട്ടായി എതിര്‍ക്കുക എന്നതാണ്‌ കോണ്‍ഗ്രസിന്റെ ലക്ഷ്യം. അതിനായി എല്ലാ പ്രവര്‍ത്തകരും ഒരുമിച്ച്‌ നില്‍ക്കണമെന്നും തരൂര്‍ പറഞ്ഞു.
കെ.പി.സി.സിയുടെ നിയന്ത്രണത്തിലുള്ള കെ.പി.സി.സി വിചാര്‍വിഭാഗാണ്‌ രാമായണമാസം ആചരിക്കാന്‍ തീരുമാനിച്ചത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക