Image

നൈന പ്രീ കോണ്‍ഫറന്‍സ്‌ സെമിനാര്‍ നടത്തി

ജോയിച്ചന്‍ പുതുക്കുളം Published on 28 March, 2012
നൈന പ്രീ കോണ്‍ഫറന്‍സ്‌ സെമിനാര്‍ നടത്തി
ന്യൂയോര്‍ക്ക്‌: ഇന്ത്യന്‍ നഴ്‌സുമാരുടെ ദേശീയ സംഘടനയായ നൈന (നാഷണല്‍ അസോസിയേഷന്‍ ഓഫ്‌ ഇന്ത്യന്‍ നഴ്‌സസ്‌ ഓഫ്‌ അമേരിക്ക) ഒക്‌ടോബറില്‍ നടത്തുന്ന കോണ്‍ഫറന്‍സിനു മുന്നോടിയായി ന്യൂയോര്‍ക്ക്‌ വൈറ്റ്‌പ്ലെയിന്‍സ്‌ റോയല്‍ പാലസില്‍ വെച്ച്‌ മാര്‍ച്ച്‌ 17-ന്‌ നടത്തിയ സെമിനാറില്‍ ന്യൂജേഴ്‌സി, ന്യൂയോര്‍ക്ക്‌, പെന്‍സില്‍വേനിയ, കണക്‌ടിക്കട്ട്‌ എന്നിവിടങ്ങളില്‍ നിന്നുള്ള നഴ്‌സുമാര്‍ പങ്കെടുത്തു. `നഴ്‌സുമാര്‍ മാറ്റത്തിനായി സധൈര്യം' എന്ന പ്രമേയം തെരഞ്ഞെടുത്ത പ്രസ്‌തുത സെമിനാറിലേക്ക്‌ എഡ്യൂക്കേഷന്‍ കമ്മിറ്റി അധ്യക്ഷ ഡോ. റേച്ചല്‍ കോശി ഏവരേയും സ്വാഗതം ചെയ്‌തു. നൈന പ്രസിഡന്റ്‌ ഡോ. സോളിമോള്‍ കുരുവിള തന്റെ അധ്യക്ഷ പ്രസംഗത്തില്‍ ഏവരേയും അഭനന്ദിച്ചതോടൊപ്പം അസോസിയേഷന്‍ അംഗത്വത്തിന്റെ ആവശ്യകതെയപ്പറ്റി സംസാരിച്ചു. എന്‍.സി.ഇ.എം.എന്‍.എ (നാഷണല്‍ കൗണ്‍സില്‍ ഓഫ്‌ എത്തിനിക്‌ ആന്‍ഡ്‌ മൈനോരിറ്റി നഴ്‌സസ്‌ അസോസിയേഷന്‍, എ.എ.പി.ഐ.എന്‍.എ (ഏഷ്യന്‍ അമേരിക്കന്‍ പസഫിക്‌ ഐലന്റര്‍ നഴ്‌സ്‌) എന്നീ സംഘടനകളിലെ അംഗത്വ സാധ്യതകളെക്കുറിച്ചും പ്രസിഡന്റ്‌ വിശദീകരിച്ചു.

കോണ്‍കോര്‍ഡിയ കോളജ്‌ പ്രഫസറായ ഡോ. കാത്‌ലീന്‍ ഫ്‌ളാഹര്‍ട്ടി `എത്‌നിക്‌ ക്യാരീംഗ്‌ ആന്‍ഡ്‌ ഹീലിംഗ്‌ പ്രസന്‍സ്‌ ഇന്‍ നഴ്‌സിംഗ്‌ പ്രാക്‌ടീസ്‌' എന്ന വിഷയത്തെ ആസ്‌പദമാക്കി വളരെ വിശദമായി സംസാരിച്ചു. തുടര്‍ന്ന്‌ നടന്ന ചര്‍ച്ചകളും ക്ലാസുകളും വളരെ നിലവാരം പുലര്‍ത്തി. ലിസാ അഗസ്റ്റിന്‍ മോഡറേറ്റര്‍ ആയി `സുരക്ഷിതവും നിലവാരവുമുള്ള ആരോഗ്യ പരിരക്ഷ ജോലി രംഗത്തെ വെല്ലുവിളികളും പരിഹാരങ്ങളും' എന്ന വിഷയത്തെ അടിസ്ഥാനമാക്കി നടത്തിയ ചര്‍ച്ചയില്‍ എലിസബത്ത്‌ സൈമണ്‍, ലീനാ ആലപ്പാട്ട്‌, ഡെന്‍സി ജോണ്‍സണ്‍, ഷാലിമോള്‍ ഫ്രാന്‍സീസ്‌, ടോബി അബ്രഹാം എന്നിവര്‍ പങ്കെടുത്തു. `സ്‌ട്രോക്ക്‌- രോഗനിര്‍ണയവും, ചികിത്സയും' എന്ന വിഷയത്തെക്കുറിച്ച്‌ വര്‍ഷാ സിംഗും റിന്റാ തോമസും, `ഫലപ്രദമായ ആശയവിനിമയം' എന്ന വിഷയം ബീനാ ബെന്നിയും അവതരിപ്പിച്ചു.

നൈനാ അഡൈ്വസറി ബോര്‍ഡ്‌ മെമ്പര്‍ ആനി പോള്‍, നൈനാ പ്രസിഡന്റ്‌ -ഇലക്‌ട്‌ വിമലാ ജോര്‍ജ്‌, സുവനീര്‍ കമ്മിറ്റി ചെയര്‍മാന്‍ തങ്കമണി അരവിന്ദന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ന്യൂയോര്‍ക്ക്‌ ചാപ്‌റ്റര്‍ (ഐ.എന്‍.എ-എന്‍.വൈ) സെക്രട്ടറി ഉഷാ ജോര്‍ജ്‌ നന്ദി പറഞ്ഞു. അജിതാ കുര്യാക്കോസ്‌ അവതാരകയായിരുന്നു.

ഒക്‌ടോബര്‍ 5,6 തീയതികളില്‍ ന്യൂയോര്‍ക്ക്‌ ടാരി ടൗണ്‍ വെസ്റ്റ്‌ ചെസ്റ്റര്‍ മാരിയറ്റില്‍ വെച്ച്‌ നടക്കുന്ന ദേശീയ വിദ്യാഭ്യാസ സെമിനാറില്‍ പങ്കുചേരുവാന്‍ നൈന ഭാരവാഹികള്‍ എല്ലാ നഴ്‌സുമാരേയും സ്വാഗതം ചെയ്‌തു. www.nainausa.com-ല്‍ നിന്ന്‌ രജിസ്‌ട്രേഷന്‍ ഫോം ലഭിക്കുന്നതാണ്‌. നൈനാ പി.ആര്‍.ഒ ബിനാ വള്ളിക്കളം അറിയിച്ചതാണിത്‌.
നൈന പ്രീ കോണ്‍ഫറന്‍സ്‌ സെമിനാര്‍ നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക