Image

അഭിമന്യുവധം; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Published on 17 July, 2018
അഭിമന്യുവധം; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

മഹാരാജാസ്‌ കോളജിലെ എസ്‌എഫ്‌ഐ നേതാവ്‌ അഭിമന്യുവിന്റെ അരുംകൊല ഒറ്റപ്പെട്ട സംഭവമായി കാണാനാകില്ലെന്ന്‌ ഹൈക്കോടതി. സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ്‌ കോടതി ഉന്നയിച്ചിരിക്കുന്നത്‌. സര്‍ക്കാര്‍ കോളജില്‍ കൊലപാതകം നടന്നത്‌ ദുഃഖകരമാണ്‌. ആശയപ്രചാരണമാകും എന്നാല്‍, അടിച്ചേല്‍പ്പിക്കല്‍ നടപ്പാക്കരുതെന്നും ഹൈക്കോടതി ചീഫ്‌ ജസ്റ്റിസ്‌ വ്യക്തമാക്കി.

കലാലയ രാഷ്ട്രീയത്തില്‍ കൊലപാതകം അനുവദിക്കില്ല. അഭിമന്യുവിന്റെ കൊലപാതകം ഒറ്റപ്പെട്ട സംഭവമാണെന്നാണ്‌ കോടതിയില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയത്‌.
എന്നാല്‍ വാദം തുടങ്ങിയപ്പോള്‍ തന്നെ സര്‍ക്കാരിന്റെ ഈ നിലപാട്‌ ഹൈക്കോടതി തള്ളി. ക്യാമ്പസ്‌ രാഷ്ട്രീയത്തില്‍ പല തവണ സര്‍ക്കാരിന്‌ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നുവെന്ന്‌ ഹൈക്കോടതി വ്യക്തമാക്കി. എന്നാല്‍ ഈ നിര്‍ദ്ദേശങ്ങള്‍ എല്ലാം സര്‍ക്കാരുകള്‍ നടപ്പാക്കിയില്ല. അതിന്റെ പരിണിതഫലമാണ്‌ അഭിമന്യുവിന്റെ അരുംകൊലയില്‍ എത്തി നില്‍ക്കുന്നതെന്ന്‌ ഹൈക്കോടതി പറഞ്ഞു.

കേരളത്തിലെ കലാലയങ്ങളില്‍ രാഷ്ട്രീയം നിയന്ത്രിക്കാനാവില്ലെന്ന്‌ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നേരത്തെ തന്നെ നിലപാട്‌ വ്യക്തമാക്കിയിരുന്നു. മഹാരാജാസിലെ അഭിമന്യു കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ ക്യാമ്പസ്‌ രാഷ്ട്രീയം നിരോധിക്കണമെന്ന ഹര്‍ജിയിലാണ്‌ സര്‍ക്കാര്‍ നിലപാട്‌ ഹൈക്കോടതിയില്‍ വ്യക്തമാക്കിയത്‌.

അഭിമന്യുവിന്റെ കൊലപാതകം ഒറ്റപ്പെട്ട സംഭവമാണെന്നും അതിന്റെ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥി സംഘടനകളോ രാഷ്ട്രീയമോ വിലക്കാനോ, നിയന്ത്രിക്കാനോ കഴിയില്ലെന്നും സര്‍ക്കാര്‍ നിലപാട്‌.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക