Image

ട്രൈസ്‌സ്റ്റേറ്റ് കേരളാഫോറം ഓണാഘോഷങ്ങള്‍ക്ക് തുടക്കം: 56 കാര്‍ഡ് ഗെയിം ഓഗസ്റ്റ്് 4-നു് ഫിലാഡല്‍ഫിയായില്‍

ജോര്‍ജ്ജ് ഓലിക്കല്‍ Published on 17 July, 2018
ട്രൈസ്‌സ്റ്റേറ്റ് കേരളാഫോറം ഓണാഘോഷങ്ങള്‍ക്ക് തുടക്കം: 56 കാര്‍ഡ് ഗെയിം ഓഗസ്റ്റ്് 4-നു് ഫിലാഡല്‍ഫിയായില്‍
ഫിലാഡല്‍ഫിയ: ട്രൈസ്‌സ്റ്റേറ്റ് കേരളാഫോറത്തിന്റെ 2018-ലെ സംയുക്ത ഓണാഘോഷത്തോടനുബന്ധിച്ച് 56 കാര്‍ഡ് ഗെയിം സംഘടിപ്പിക്കുന്നു. 
ഓഗസ്റ്റ് 04 ശനിയാഴ്ച രാവിലെ 10:00 മുതല്‍ വൈകുന്നേരം 5:00 വരൈ സീറോ മലബാര്‍ ഓഡിറ്റോറിയം (608 വെല്‍ഷ് റോഡ്  19115) ലാണ് മത്‌സരം ക്രമീകരിച്ചിരിക്കുന്നത്. 
ഫീലിപ്പോസ് ചെറിയാന്‍ കോഡിനേറ്ററായുള്ള കമ്മറ്റി പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഒന്നാം സമ്മാനം 500 ഡോളറും ട്രോഫിയും, രണ്ടാം സമ്മാനം 250 ഡോളറും ട്രോഫിയും മറ്റ് ആകര്‍ഷക സമ്മാനങ്ങളും നല്‍കുമെന്ന കോഡിനേറ്റര്‍ ഫീലിപ്പോസ് ചെറിയാന്‍  പറഞ്ഞു. 

വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നത്  കറുകപ്പിള്ളി വില്ലാസിനുവേണ്ടി പോള്‍ കറുകപ്പിള്ളിയാണ്. മത്‌സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീംമുകള്‍ 60 ഡോളര്‍ നല്‍കി രജിസ്റ്റര്‍ ചെയ്തിരിക്കണം.

ട്രൈസ്‌സ്റ്റേറ്റ് കേരളാഫോറത്തിന്റെ 2018-ലെ ഓണാഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന പരിപാടിയാണ് ഇതെന്നും തുടര്‍ന്ന് അടുക്കളത്തോട്ട മത്‌സരം, വടംവലി  മത്‌സരം എന്നിവയും സംഘടിപ്പിക്കുമെന്ന്  ചെയര്‍മാന്‍ ജോഷി കുര്യാക്കോസ് പറഞ്ഞു. 

2018-ലെ ഓണാഘോഷങ്ങളുടെ സമാപനവും, സാംസ്‌ക്കാരിക പരിപാടികളും സെപ്തംബര്‍ 2 ഞായറാഴ്ച വൈകുന്നേരം 4-മണി മുതല്‍ സീറോ മലബാര്‍ ഓഡിറ്റോറിയത്തില്‍ അരങ്ങേറും.

56 കാര്‍ഡ് ഗെയിംമില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ബന്ധപ്പെടുക:

 ഫീലിപ്പോസ് ചെറിയാന്‍(കോഡിനേറ്റര്‍):215-605-7310  വിന്‍സന്റ് ഇമ്മാനുവല്‍ (ഓണാഘോഷ ചെയര്‍മാന്‍): 215-880-3341, ജോഷി കുര്യാക്കോസ് (ചെയര്‍മാന്‍): 215-460-8411, ടി.ജെ. തോംസണ്‍(ജനറല്‍ സെക്രട്ടറി): 215-429-2442, ജോര്‍ജ്ജ് ഓലിക്കല്‍ (പബ്‌ളിക്ക് റിലേഷന്‍): 215-873-4365, റോണി വറുഗീസ് (എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാന്‍):  267-243-9229

ട്രൈസ്‌സ്റ്റേറ്റ് കേരളാഫോറം ഓണാഘോഷങ്ങള്‍ക്ക് തുടക്കം: 56 കാര്‍ഡ് ഗെയിം ഓഗസ്റ്റ്് 4-നു് ഫിലാഡല്‍ഫിയായില്‍ട്രൈസ്‌സ്റ്റേറ്റ് കേരളാഫോറം ഓണാഘോഷങ്ങള്‍ക്ക് തുടക്കം: 56 കാര്‍ഡ് ഗെയിം ഓഗസ്റ്റ്് 4-നു് ഫിലാഡല്‍ഫിയായില്‍ട്രൈസ്‌സ്റ്റേറ്റ് കേരളാഫോറം ഓണാഘോഷങ്ങള്‍ക്ക് തുടക്കം: 56 കാര്‍ഡ് ഗെയിം ഓഗസ്റ്റ്് 4-നു് ഫിലാഡല്‍ഫിയായില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക