Image

ഫാമിലി കോണ്‍ഫറന്‍സ്; വിശിഷ്ടാതിഥികള്‍ എത്തിത്തുടങ്ങി

രാജന്‍ വാഴപ്പള്ളില്‍ Published on 17 July, 2018
ഫാമിലി കോണ്‍ഫറന്‍സ്; വിശിഷ്ടാതിഥികള്‍ എത്തിത്തുടങ്ങി
ന്യൂയോര്‍ക്ക്: നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി-യൂത്ത് കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്ന വിശിഷ്ട വ്യക്തികള്‍ എത്തിതുടങ്ങി. കോണ്‍ഫറന്‍സില്‍ മുതിര്‍ന്നവര്‍ക്കും യുവജനങ്ങള്‍ക്കും കോളജ് വിദ്യാര്‍ഥികള്‍ക്കും കുട്ടികള്‍ക്കും ക്ലാസുകള്‍ നയിക്കുന്നതും സെമിനാറുകള്‍ക്ക് നേതൃത്വം നല്‍കുന്നതും സഭയിലെ പ്രഗത്ഭരും പണ്ഡിതരുമാണ്. കുടുംബ ബന്ധങ്ങള്‍ ദൃഢപ്പെടുത്തി സഭയിലും സമൂഹത്തിലും നന്മയുള്ള പൗരന്മാരെ വാര്‍ത്തെടുക്കുകയെന്നതാണ് കോണ്‍ഫറന്‍സിന്റെ ലക്ഷ്യം. വിവിധ പ്രായത്തിലുള്ളവര്‍ക്കുവേണ്ടി ഇംഗ്ലീഷിലും മലയാളത്തിലും നിരവധി ക്ലാസുകള്‍ ക്രമീകരിച്ചുവെന്ന് കോഓര്‍ഡിനേറ്റര്‍ റവ. ഡോ. വര്‍ഗീസ് എം. ഡാനിയേല്‍ അറിയിച്ചു. സൂപ്പര്‍ സെക്ഷന്‍ അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന ആദ്യത്തെതും രണ്ടാമത്തെതുമായ ജനറേഷനില്‍ ഉള്ളവര്‍ക്കായി ക്രമീകരിച്ചിരിക്കുന്നു.

ഭദ്രാസന അധ്യക്ഷന്‍ സഖറിയ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്തായുടെ ആത്മീയവും സജീവവുമായ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ വിജയത്തിലെത്തിക്കാന്‍ സാധിച്ചതില്‍ കമ്മിറ്റി അംഗങ്ങളോടുള്ള നന്ദിയും സ്‌നേഹവും ജനറല്‍ സെക്രട്ടറി ജോര്‍ജ് തുമ്പയില്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷത്തെപ്പോലെ തന്നെ ഈ വര്‍ഷവും ജനപങ്കാളിത്തം കൊണ്ട് കോണ്‍ഫറന്‍സ് ചരിത്രമാകുമെന്ന് ട്രഷറാര്‍ മാത്യു വര്‍ഗീസ് പറഞ്ഞു. റവ. ഡോ. ജേക്കബ് കുര്യനും ജോജോ വയലിലും ഇതിനോടകം ഇവിടെ എത്തിച്ചേര്‍ന്നു. വിവരങ്ങള്‍ക്ക് : റവ. ഡോ. വര്‍ഗീസ് എം. ഡാനിയേല്‍ : 203 508 2690, ജോര്‍ജ് തുമ്പയില്‍ : 973 943 6164, മാത്യു വര്‍ഗീസ് : 631 891 8184
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക