Image

ഫാമിലി കോണ്‍ഫറന്‍സ്: റാഫിള്‍ നറുക്കെടുപ്പ് ജൂലൈ 20 ന്

രാജന്‍ വാഴപ്പള്ളില്‍ Published on 17 July, 2018
ഫാമിലി കോണ്‍ഫറന്‍സ്: റാഫിള്‍ നറുക്കെടുപ്പ് ജൂലൈ 20 ന്
ന്യൂയോര്‍ക്ക്: നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി-യൂത്ത് കോണ്‍ഫറന്‍സിന്റെ ധനശേഖരണാര്‍ത്ഥം നടത്തുന്ന റാഫിളിന്റെ നറുക്കെടുപ്പിനുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി ഫിനാന്‍സ്/ സുവനീര്‍ കമ്മിറ്റി ചെയര്‍ എബി കുര്യാക്കോസ് അറിയിച്ചു. നറുക്കെടുപ്പ് ജൂലൈ 20 ന് 4 മണിക്ക് കോണ്‍ഫറന്‍സ് വേദിയില്‍ നടക്കും. നറുക്കെടുപ്പ് നടത്തുന്നത് ചെറി ലെയ്ന്‍ സെന്റ് ഗ്രീഗോറിയോസ് ഇടവകാംഗം ജോണ്‍ തോമസ് സിപിഎയുടെ ഉടമസ്ഥതയിലുള്ള പിസിടച്ച് സര്‍വീസ് എന്ന ഏജന്‍സിയുടെ മേല്‍നോട്ടത്തിലാണ്.

ആകെ ആറു സമ്മാനങ്ങളാണ് റാഫിളിനായി നിശ്ചയിച്ചിരിക്കുന്നത്. ഒന്നാം സമ്മാനം മെഴ്‌സിഡസ് ബെന്‍സ് SUV 250. ഇതു സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് ഭദ്രാസനത്തിലെ വിവിധ ഇടവകകളില്‍ നിന്നുമുള്ള ഗ്രാന്റ് സ്‌പോണ്‍സര്‍മാരാണ്. രണ്ടാം സമ്മാനം രണ്ടുപേര്‍ക്കായി ലഭിക്കും. 40 ഗ്രാം സ്വര്‍ണ്ണം വീതമാണ് ലഭിക്കുന്നത്. സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് തോമസ് കോശി, വത്സാ കോശി ദമ്പതികളാണ്. മൂന്നാം സമ്മാനമായ ഐഫോണ്‍ എക്‌സ് മൂന്ന് പേര്‍ക്കായി ലഭിക്കും. സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് ജോര്‍ജ് പി. തോമസ്, സൂസന്‍ തോമസ് ദമ്പതികളാണ്.

റാഫിള്‍, സുവനീര്‍ കമ്മിറ്റി അംഗങ്ങള്‍ 18 ന് വൈകിട്ട് ഏഴു മണിക്ക് നടക്കുന്ന ഘോഷയാത്രയില്‍ ഒരു പ്രത്യേക ഗ്രൂപ്പായി പങ്കെടുക്കുന്നു. അവരോടൊപ്പം റാഫിളിന്റെ ഒന്നാം സമ്മാനമായ ബെന്‍സ് GLA 250 കാറിന്റെ മോഡലും ഉണ്ടാകും. ഘോഷ യാത്രയില്‍ പങ്കെടുക്കുന്ന ഫിനാന്‍സ് കമ്മിറ്റി അംഗങ്ങള്‍ ചുവന്ന സാരിയോ, ചുരിദാറോ ധരിക്കണം. പുരുഷന്മാര്‍ കറുത്ത പാന്റ്, വെള്ള ഷര്‍ട്ട്, ചുന്ന ടൈയും ധരിക്കണം. ഒന്നാം സമ്മാനം നല്‍കാനായി സഹായിച്ച എല്ലാ ഗ്രാന്റ് സ്‌പോണ്‍സര്‍മാരും ഈ ഗ്രൂപ്പിനോടൊപ്പം സഹകരിച്ച് ഘോഷയാത്രയില്‍ പങ്കെടുക്കുവാനായി അഭ്യര്‍ഥിക്കുന്നു. പങ്കെടുക്കുവാനായി ആഗ്രഹിക്കുന്ന സ്‌പോണ്‍സര്‍മാര്‍ എബി കുര്യാക്കോസുമായി ബന്ധപ്പെടേണ്ടതാണ്.

ഒന്നാം സമ്മാനത്തിനര്‍ഹരാകുന്നവര്‍ക്ക് ഡീലറില്‍ നിന്നും കാര്‍ സ്വന്തമാക്കുകയോ കാറിനു പകരം പണം സ്വീകരിക്കുകയോ ചെയ്യാം. 21 ന് നടക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം സമ്മാനദാനം ഭദ്രാസന മെത്രാപ്പൊലീത്താ സഖറിയ മാര്‍ നിക്കോളോപോസ് മെത്രാപ്പൊലീത്താ നിര്‍വ്വഹിക്കും.

റാഫിളില്‍ പങ്കാളികളായിട്ടുള്ള എല്ലാവരും അവരവരുടെ ടിക്കറ്റുകള്‍ കയ്യില്‍ കരുതേണ്ടതാണ്. വിജയികള്‍ തിരിച്ചറിയല്‍ കാര്‍ഡോ, ഡ്രൈവിംഗ് ലൈസന്‍സോ ടിക്കറ്റോടൊപ്പും ഹാജരാക്കേണ്ടതാണ്. റാഫിള്‍ ടിക്കറ്റിന്റെ മറുപുറത്ത് പ്രിന്റ് ചെയ്തിട്ടുള്ളതനുസരിച്ച് കോണ്‍ഫറന്‍സില്‍ പങ്കെടുക്കാത്ത വ്യക്തികള്‍ വിജയിച്ചാല്‍ 30 ദിവസത്തിനകം സമ്മാനങ്ങള്‍ കരസ്ഥമാക്കേണ്ടതാണ്.

സുവനീറിന്റെ വിതരണം നറുക്കെടുപ്പിനുശേഷം നടത്തുന്ന താണ്. റാഫിളിലും, സുവനീറിലും പങ്കാളികളായവര്‍ക്കുള്ള നന്ദിയും സ്‌നേഹവും എബി കുര്യാക്കോസും, ചീഫ് എഡിറ്റര്‍ ഡോ. റോബിന്‍ മാത്യൂവും ചേര്‍ന്ന് അറിയിച്ചു. കോണ്‍ഫറന്‍സ് ഹാളിന്റെ പുറത്ത് റാഫിളിന്റെ ഒരു ബൂത്ത് പ്രവര്‍ത്തിക്കും എല്ലാ ഇടവകാംഗങ്ങളുടെയും സഹകരണം ഉണ്ടാകണ മെന്ന് ഫിനാന്‍സ് കമ്മിറ്റി അഭ്യര്‍ഥിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക