Image

ഭര്‍ത്താവിന്റെ ഒറ്റപ്പെട്ട പകലുകളുടെയും ഭാര്യയുടെ ഒറ്റപ്പെട്ട രാത്രികളുടെയും നേര്‍ക്കാഴ്ച (അശ്വതി ശങ്കര്‍)

Published on 17 July, 2018
ഭര്‍ത്താവിന്റെ ഒറ്റപ്പെട്ട പകലുകളുടെയും ഭാര്യയുടെ ഒറ്റപ്പെട്ട രാത്രികളുടെയും നേര്‍ക്കാഴ്ച (അശ്വതി ശങ്കര്‍)
രാത്രി ജോലിയുള്ള ഭര്‍ത്താവും പകല്‍ ജോലിയുള്ള ഭാര്യയും.അവര്‍ തമ്മില്‍ കാണുന്നത് രാവിലെ അയാള്‍ ജോലി കഴിഞ്ഞെത്തുന്നതും അവള്‍ ജോലിക്കു പോവുന്നതുമായ സമയങ്ങള്‍ക്കിടയിലെ കുറ ഞ്ഞ നിമിഷങ്ങള്‍ മാത്രം.. പ്രണയം പങ്കുവെയ്ക്കാ നോ, പരസ്പരമൊന്നു സംസാരിക്കാനൊകഴിയാതെ കുടുംബത്തെ നിലനിര്‍ത്തിക്കൊണ്ടുപോവാന്‍ പ്രയാസപ്പെടുന്ന മധ്യമ വര്‍ഗ കുടുംബപ്രതിനിധികളാണ വര്‍... ഭര്‍ത്താവിന്റെ ഒറ്റപ്പെട്ട പകലുകളുടെയും ഭാര്യയുടെ ഒറ്റപ്പെട്ട രാത്രികളുടെയും നേര്‍ക്കാഴ്ചയാണീ പടം.(Labour of love (Aasha jaoar majhe) ഭാഷ: ബംഗാളി. സംവിധാനം: ആദിത്യ വിക്രം സെന്‍ ഗുപ്ത )

കഴുകി വെച്ച തുണികള്‍ അയകളില്‍ വിരിച്ചുണക്കി മടക്കി വെച്ചും പുറത്തു പോയി മീനും പല ചര ക്കു സാധനങ്ങള്‍ വാങ്ങിക്കൊണ്ടുവന്ന് അടുക്കള യില്‍ വെച്ചും അയാള്‍ തന്റെ അദൃശ്യമായ സാന്നിധ്യം അവളെ അറിയിച്ചപ്പോള്‍.... ഭര്‍ത്താവിന്റെ മൂട് കീറിയ പാന്റ് തയ്ച് മടക്കി വെച്ചും ഷര്‍ട്ടുകള്‍ ഇസ് തിരിയിട്ടും ഭക്ഷണം പാകം ചെയ്ത് പാത്രങ്ങളില്‍ അടച്ചു വെച്ചും അടുക്കള തുടച്ച് വൃത്തിയാക്കിയും അവള്‍ തന്റെ സ്‌നേഹമറിയിച്ചു...

ഇവര്‍ തമ്മിലുള്ള ഒരു ചെറിയ സംഭാഷണം പോലും സിനിമയിലില്ല. തിരക്കാര്‍ന്ന പഴയ കല്‍ക്കത്ത തെരുവുകളും മാര്‍ക്കറ്റുകളും ബംഗാള്‍ സംഗീതവും തരുന്ന ശബ്ദ സാന്നിധ്യം അതിസുന്ദരമാ ണ്. ചരടുകോര്‍ത്ത വെളുത്ത പൈജാമയും കുര്‍ത്തയും ധരിച്ച പുരുഷന്‍മാരും കൈകളില്‍ പ്രത്യേകതരം വളകളണിഞ്ഞ് സാരിയുടുത്ത ബംഗാളി സുന്ദരികളും ഒരു നിറക്കാഴ്ച തന്നെ ...
നമ്മെ നമ്മളിലേക്ക് ഒന്ന് എത്തി നോക്കാന്‍ പ്രേരിപ്പിക്കുന്ന ലൈവായൊരു പടം.
ഭര്‍ത്താവിന്റെ ഒറ്റപ്പെട്ട പകലുകളുടെയും ഭാര്യയുടെ ഒറ്റപ്പെട്ട രാത്രികളുടെയും നേര്‍ക്കാഴ്ച (അശ്വതി ശങ്കര്‍)
Join WhatsApp News
ben 2018-07-17 16:08:45
Well..  it is a reality everywhere..  if we can open the eyes and look around, we see this kind of adjustments all over here, this is not a new phenomenon!! 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക