Image

ദി പെന്തെക്കോസ്ത് മിഷന്‍ യു.എസ് (ന്യൂടെസ്റ്റ്‌മെന്റ് ചര്‍ച്ച്) രാജ്യാന്തര കണ്‍വന്‍ഷന്‍ സമാപിച്ചു

Published on 17 July, 2018
ദി പെന്തെക്കോസ്ത് മിഷന്‍ യു.എസ് (ന്യൂടെസ്റ്റ്‌മെന്റ് ചര്‍ച്ച്) രാജ്യാന്തര കണ്‍വന്‍ഷന്‍ സമാപിച്ചു
ന്യൂജേഴ്‌സി . െ്രെകസ്തവ വിശ്വാസികള്‍ ധനവാനാകാന്‍ നോക്കാതെ സമാധാനത്തിന്റെ നായകനായ യേശുക്രിസ്തുവിന്റെ പാത പിന്തുടര്‍ന്ന് നിത്യതയ്ക്കായി ഒരുങ്ങണമെന്ന് ചീഫ് പാസ്റ്റര്‍ എന്‍.സ്റ്റീഫന്‍ പറഞ്ഞു. ജൂലൈ 11 മുതല്‍ അമേരിക്കയിലെ പെന്‍സല്‍വേനിയ ഇന്ത്യാനാ യൂണിവേഴ്‌സിറ്റിയിലെ കോവില്‍ ചിക്ക് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന് വന്ന ദി പെന്തെക്കോസ്ത് മിഷന്‍ സഭയുടെ അമേരിക്കയിലെ രാജ്യാന്തര കണ്‍വന്‍ഷന്റെ സമാപന ദിന സംയുക്ത ആരാധനയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ദൈവാത്മാമിന്റെ പ്രവര്‍ത്തനം ഉണ്ടെങ്കില്‍ മാത്രമെ ജീവിതത്തില്‍ രൂപാന്തരം ലഭിക്കൂ എന്നും അദ്ദേഹം പറഞ്ഞു. പാസ്റ്റര്‍ ഗേഗന്‍ (കാനഡ) പ്രാര്‍ഥിച്ച് ആരംഭിച്ച കണ്‍വന്‍ഷനില്‍ ഡപ്യൂട്ടി ചീഫ് പാസ്റ്റര്‍ ഏബ്രഹാം മാത്യൂ ,പാസ്റ്റര്‍മാരായ ഗ്രിഗ് വില്‍സണ്‍, ജോണ്‍ മുസ , ഐഡാവെ ,ഗേഹന്‍, കാര്‍ലാന്‍ഡ് എന്നിവരും വിവിധ യോഗങ്ങളില്‍ പ്രസംഗിച്ചു. കണ്‍വന്‍ഷനില്‍ സുവിശേഷയോഗം ,ഗാനശുശ്രൂഷ,യുവജനങ്ങള്‍ക്കായി പ്രത്യേക സെമിനാര്‍, ഉണര്‍വ് യോഗം, രോഗശാന്തി ശുശ്രൂഷ, പൊതുയോഗം ,ജലസ്‌നാന ശുശ്രൂഷ എന്നിവ ഉണ്ടായിരുന്നു.

സമാപന ദിവസം സംയുക്ത ആരാധനയില്‍ ന്യൂയാര്‍ക്ക്, ചിക്കാഗോ, ഡാളസ്, ഹൂസ്റ്റന്‍, ഒര്‍ലാന്റോ, ഒക്കലഹോമ , വാഷിംഗ്ടണ്‍ , കാനഡ, മെക്‌സിക്കോ തുടങ്ങി അമേരിക്കയിലെ സഭയുടെ 40 പ്രാദേശിക സഭകളിലെ നൂറിലധികം ശുശ്രൂഷകരും മൂവായിരത്തില്‍ പരം വിശ്വാസികളും പങ്കെടുത്തു. 29 പേര്‍ ജലസ്‌നാനം സ്വീകരിച്ചു.

കൂടുതല്‍ ആളുകള്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നതിനു വേണ്ടിയാണ് ഇക്കുറിയും ഇന്ത്യാനാ യൂണിവേഴ്‌സിറ്റി ഓഫ് പെന്‍സല്‍വേനിയയിലെ കോവല്‍ചിക്ക് കണ്‍വന്‍ഷന്‍ സെന്ററില്‍ നടത്തിയത്.. ന്യൂജേഴ്‌സി ന്യൂയാര്‍ക്ക് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന നോര്‍ത്ത്, സൗത്ത് അമേരിക്ക, ആഫ്രിക്ക, പാപാനൂഗിനിയ തുടങ്ങിയ അമേരിക്കന്‍ ഐക്യനാടുകളിലെ ന്യൂ ടെസ്റ്റ്‌മെന്‍റ് ചര്‍ച്ചിന്റെ മുഖ്യ ചുമതല വഹിക്കുന്ന പാസ്റ്റര്‍.ഗ്രെഗ് വില്‍സണ്‍ രാജ്യാന്തര കണ്‍വന്‍ഷന് മുഖ്യ നേതൃത്വം നല്‍കി.

അപ്പൊസ്തലിക പ്രതിഷ്ഠയും വിശ്വാസ ജീവിതവുമായി തൃശൂര്‍ ജില്ലയിലെ ഏങ്ങണ്ടിയൂരില്‍ ജനിച്ച രാമന്‍കുട്ടി എന്ന പാസ്റ്റര്‍ പോള്‍ 1924ല്‍ ശ്രീലങ്കയില്‍ സിലോണ്‍ പെന്തെക്കോസ്ത് മിഷന്‍ എന്ന പേരില്‍ സ്ഥാപിച്ച സഭയാണ് ഇന്ന് അമേരിക്കന്‍ ഐക്യനാടുകളില്‍ ന്യൂ ടെസ്റ്റ്‌മെന്റ് ചര്‍ച്ച് എന്ന പേരില്‍ അറിയപ്പെടുന്നത്. പെന്തെക്കോസ്ത് മിഷന്‍ സഭ വിവിധ രാജ്യങ്ങളില്‍ വിവിധ പേരുകളിലാണ് അറിയപ്പെടുന്നത് . ചീഫ് പാസ്റ്റര്‍ എന്‍.സ്റ്റീഫന്‍, ഡപ്യൂട്ടി ചീഫ് പാസ്റ്റര്‍. ഏബ്രഹാം മാത്യൂ , അസോസിയേറ്റ് ഡപ്യൂട്ടി ചീഫ് പാസ്റ്റര്‍ ജി.ജെയം എന്നിവരാണ് സഭയെ നയിക്കുന്നത്. സഭയുടെ കേരളത്തിലെ ആസ്ഥാന മന്ദിരം കൊട്ടാരക്കരയിലും ഇന്ത്യയില്‍ ചെന്നൈ ഇരുമ്പല്ലിലൂരിലും ശ്രീലങ്കയില്‍ മട്ടകു ളിയിലും അമേരിക്കയില്‍ ന്യൂയാര്‍ക്കിലുമാണ്. സഭയുടെ രാജ്യാന്തര കണ്‍വന്‍ഷന്‍ നടക്കുന്നതും പുതിയ ശുശ്രൂഷകരെ തിരഞ്ഞെടുക്കുന്നതും ഇവിടങ്ങളിലാണ് .

വാര്‍ത്ത: ചാക്കോ കെ തോമസ് ബെംഗളുരു
ദി പെന്തെക്കോസ്ത് മിഷന്‍ യു.എസ് (ന്യൂടെസ്റ്റ്‌മെന്റ് ചര്‍ച്ച്) രാജ്യാന്തര കണ്‍വന്‍ഷന്‍ സമാപിച്ചു
ദി പെന്തെക്കോസ്ത് മിഷന്‍ യു.എസ് (ന്യൂടെസ്റ്റ്‌മെന്റ് ചര്‍ച്ച്) രാജ്യാന്തര കണ്‍വന്‍ഷന്‍ സമാപിച്ചു
ദി പെന്തെക്കോസ്ത് മിഷന്‍ യു.എസ് (ന്യൂടെസ്റ്റ്‌മെന്റ് ചര്‍ച്ച്) രാജ്യാന്തര കണ്‍വന്‍ഷന്‍ സമാപിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക