Image

ഹിന്ദുത്വഭീകരതയില്‍ നിന്നും സ്വാമിക്കും രക്ഷയില്ല. സ്വാമി അഗ്നിവേശിനെ സംഘപരിവാര്‍ സംഘടനകള്‍ അക്രമിച്ചു

Published on 17 July, 2018
ഹിന്ദുത്വഭീകരതയില്‍ നിന്നും സ്വാമിക്കും രക്ഷയില്ല. സ്വാമി അഗ്നിവേശിനെ സംഘപരിവാര്‍ സംഘടനകള്‍ അക്രമിച്ചു
അറിയപ്പെടുന്ന ഹിന്ദുസന്യാസിയായ സ്വാമി അഗ്നിവേശിനെതിരെ ഹിന്ദു സംഘടനകളുടെ അക്രമണം. ബീഫ് നിരോധനത്തിനെതിരെ പ്രസ്താവന നടത്തിയെന്ന കാരണത്താലാണ് സ്വാമി അഗ്നിവേശിനെ ഹൈന്ദവ സംഘടനാ പ്രവര്‍ത്തകര്‍ ആക്രമിച്ചത്. ആര്യസമാജ പ്രവര്‍ത്തകനായ സ്വാമി അഗ്നിവേശ് ജാര്‍ഖണ്ഡിലെ പാകൂറില്‍ ഒരു സ്വാകര്യ ചടങ്ങില്‍ പങ്കെടുത്ത്  മടങ്ങുന്നതിനിടെയാണ് ബിജെപി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തടഞ്ഞു വെച്ച് മര്‍ദ്ദിച്ചത്. അക്രമി സംഘം അദ്ദേഹത്തിന്‍റെ വസ്ത്രങ്ങള്‍ വലിച്ചു കീറുകയും ചെയ്തു. 
ബീഫ് ഭക്ഷണമായി ഉപയോഗിക്കുന്നതിനാല്‍ അത് നിരോധിക്കരുതെന്ന് അദ്ദേഹം അടുത്തിടെ നടത്തിയ പ്രസ്താവനയാണ് ബിജെപിയെ പ്രകോപിപ്പിച്ചത്. 
മുമ്പ് നരേന്ദ്രമോദിയെ ഏറെ പിന്തുണച്ചിട്ടുള്ള വ്യക്തിയാണ് സ്വാമി അഗ്നിവേശ്. എന്നാല്‍ ആം ആദ്മി പാര്‍ട്ടിയുടെ നേതാക്കള്‍ മുമ്പ് ലോക്പാല്‍ സമരം നടത്തുന്ന സമയത്ത് അവരുമായും സ്വാമി അഗ്നിവേശ് നല്ല ബന്ധം പുലര്‍ത്തിയിരുന്നു. സമീപകാലത്ത് സംഘപരിവാര്‍ അക്രമണങ്ങളെ പലപ്പോഴായി വിമര്‍ശിക്കുന്ന നിലപാട് സ്വീകരിച്ചു. മോദിയെ പണ്ട് പിന്തുണച്ചത് വികസന നിലപാടുകളെ അംഗീകരിക്കുന്നത് കൊണ്ടായിരുന്നു എന്നാണ് അഗ്നിവേശ് തന്നെ പറഞ്ഞിട്ടുള്ളത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക