Image

ഇടതുപക്ഷവും മാനേജ്‌മെന്റുകളും ആത്മപരിശോധന നടത്തണം: മുഖ്യമന്ത്രി

Published on 01 July, 2011
ഇടതുപക്ഷവും മാനേജ്‌മെന്റുകളും ആത്മപരിശോധന നടത്തണം: മുഖ്യമന്ത്രി
തിരുവനന്തപുരം: കഴിഞ്ഞ ദിവസം പുറത്തുവന്ന കോടതി വിധികളുടെ അടിസ്ഥാനത്തില്‍ ഇടതുപക്ഷവും സ്വാശ്രയ മാനേജ്‌മെന്റുകളും ആത്മപരിശോധന നടത്തണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാരിനോട് സഹകരിക്കാന്‍ ഇന്‍ര്‍ചര്‍ച്ച് കൗണ്‍സില്‍ തയ്യാറാകണം. സര്‍ക്കാര്‍ ആര്‍ക്കും എതിരല്ല. എന്നാല്‍ കേരളത്തില്‍ സാമൂഹ്യനീതി നിഷേധിക്കാന്‍ ആര്‍ക്കും കഴിയില്ല. ഇടതുപക്ഷം നടത്തുന്ന സമരത്തിന്റെ വികൃതമുഖമാണ്‌ പരിയാരത്ത് കണ്ടത്. സ്വാശ്രയ വിഷയത്തില്‍ ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിന്റെ അതേ നിലപാടാണ് പരിയാരം ഭരണ സമിതിയുടേതും. അഞ്ചു വര്‍ഷമായി സ്വാശ്രയ പ്രശ്‌നം സംബന്ധിച്ച എല്ലാ കേസുകളിലും സര്‍ക്കാര്‍ പരാജയപ്പെടുകയായിരുന്നു. അഞ്ചു വര്‍ഷത്തിനിടെ ആദ്യമായാണ് സര്‍ക്കാര്‍ സ്വാശ്രയ കേസില്‍ ജയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക