Image

കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജേഴ്‌­സി (കാന്‍ജ്) പ്രമുഖ മലയാളി താരങ്ങളെ ആദരിച്ചു

ജോസഫ് ഇടിക്കുള Published on 18 July, 2018
കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജേഴ്‌­സി (കാന്‍ജ്) പ്രമുഖ മലയാളി താരങ്ങളെ ആദരിച്ചു
ന്യൂജേഴ്‌­സി : കേരള അസ്സോസിയേഷൻ ഓഫ് ന്യൂജേഴ്‌­സി (കാൻജ്)  പ്രമുഖ മലയാളി താരങ്ങളെ ആദരിച്ചു!

കേരള അസ്സോസിയേഷൻ ഓഫ് ന്യൂ ജേഴ്‌­സി (കാൻജ്) ന്റെ ആഭിമുഖ്യത്തിൽ പ്രമുഖ താരങ്ങളെ ആദരിച്ചു, മലയാളത്തിന്റെ  നിത്യഹരിത നായിക ഷീല, പ്രമുഖ ഗസൽ ഗായകൻ രമേശ് നാരായണൻ, നടൻ ജഗദീഷ്, ദേശീയ അവാർഡ് ജേതാവ് സുരഭി ലക്ഷ്മി, പ്രമുഖ ഗായിക രഞ്ജിനി ജോസ്, പ്രമുഖ ഗായിക  മധുശ്രീ, വിനോദ് കോവൂർ, അനീഷ് രവി,അനു  ജോസഫ്, ഗായകൻ സുനിൽ കുമാർ തുടങ്ങിയവർ അടങ്ങുന്ന മലയാള സിനിമാ സീരിയൽ പ്രവർത്തകരെയാണ്  കേരള അസ്സോസിയേഷൻ ഓഫ് ന്യൂജേഴ്‌­സിയുടെ നേതൃത്വത്തിൽ എഡിസൺ ഹോട്ടലിൽ നടന്ന ചടങ്ങിൽ ആദരിച്ചത്,

 പ്രസിഡന്റ് ജെയിംസ് ജോർജ് ചടങ്ങിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്തു, ന്യൂ ജേഴ്‌സിയിലെ ഒരു കൂട്ടം  സിനിമാ പ്രേമികൾ പങ്കെടുത്ത ചടങ്ങിൽ പങ്കെടുത്ത താരങ്ങൾ തങ്ങളുടെ മനസ് തുറന്നു, പഴയ കാലത്തെയും പുതിയ കാലത്തെയും സിനിമാ വിശേഷങ്ങൾ പങ്കു വെച്ച വേദിയിൽ സദസ്സിൽ നിന്നും ഉള്ള അനേകം ചോദ്യങ്ങൾക്കും ഷീലയും ജഗദീഷും സുരഭിയും അടക്കമുള്ള താരങ്ങൾ മറുപടി പറഞ്ഞു, 

കാൻജിന്റെ പ്രമുഖ നേതാവ്  അനിയൻ ജോർജ് നയിച്ച ചോദ്യോത്തരവേള സിനിമാ പ്രവർത്തകരുടെയും സദസ്യരുടെയും പങ്കാളിത്തം കൊണ്ട് ശബ്ദമുഖരിതമായി, ചെമ്മീൻ മുതലിങ്ങോട്ടുള്ള പഴയ കാല സിനിമകളും  പുതു തലമുറയിലെ സിനിമകളും മനസ്സിൽ സൂക്ഷിക്കുന്ന മലയാളിക്ക് ഒരു മറക്കുവാൻ സാധിക്കാത്ത സായാഹ്നമായി പരിപാടി മാറി. കാൻജിന്റെ വകയായുള്ള സ്നേഹസമ്മാനങ്ങളും താരങ്ങൾ ഏറ്റു വാങ്ങി.

പ്രസിഡന്റ് ജെയിംസ് ജോർജ്, ജനറൽ സെക്രട്ടറി ദീപ്തി നായർ, ട്രഷറർ ജോസഫ് ഇടിക്കുള, ജോയിന്റ് ട്രഷറർ ബൈജു വർഗീസ്, വൈസ് പ്രസിഡന്റ്‌ ജയൻ എം ജോസഫ്, ജോയിന്റ് സെക്രട്ടറി ജിനേഷ് തമ്പി, സഞ്ജീവ്കുമാർ  കൃഷ്ണൻ (പബ്ലിക്‌ ആൻഡ്‌ സോഷ്യൽ അഫയേഴ്സ്), ജൂഡി പോൾ (യൂത്ത് അഫയേഴ്സ്), സ്വപ്ന  രാജേഷ് കൂടാതെ ഫോമാ ട്രഷറർ ഷിനു ജോസഫ്,  ട്രസ്റ്റി ബോർഡ് ചെയർ പേഴ്സൺ  ആനി ജോർജ്,  ട്രസ്റ്റി ബോർഡ് മെംബറും  ഫോമാ മുൻ ജനറൽ സെക്രട്ടറിയുമായ  ജിബി തോമസ് മോളോപറമ്പിൽ, മാലിനി നായർ, റോയ് മാത്യു കൂടാതെ  ദിലീപ് വർഗീസ്, അനിയൻ ജോർജ്, അലക്സ് കോശി വിളനിലം, സജി പോൾ,പിന്റോ കണ്ണമ്പള്ളിൽ, മലയാളി അസോസിയേഷൻ ഓഫ് സ്റ്റാറ്റൻ ഐലൻഡ് പ്രസിഡന്റ്  റോഷൻ മാമ്മൻ,ജെയ്സൺ അലക്സ്, അലക്സ് ജോൺ, ജോൺ തോമസ്, രാജൻ ചീരൻ,സജി എബ്രഹാം, ജോൺ ജോർജ്,ഷോൺ ഡേവിസ്, സണ്ണി വാളിപ്ലാക്കൽ, സുനിത അനീഷ്, ശർമിള ജോർജ്, ഷീബ ജെയിംസ്, മഹേഷ് കുമാർ,ജിനു അലക്സ്,ബാബു ജോസ്  തുടങ്ങി അനേകം പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക