Image

അഭിമന്യുവിന്‍റെ കൊലയാളി പിടിയില്‍, പിടികൂടിയത് കര്‍ണ്ണാടകയില്‍ നിന്നും

Published on 18 July, 2018
അഭിമന്യുവിന്‍റെ കൊലയാളി പിടിയില്‍,  പിടികൂടിയത് കര്‍ണ്ണാടകയില്‍ നിന്നും
എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്‍റെ കൊലപാതകത്തിലെ മുഖ്യപ്രതി പോലീസ് പിടിയില്‍. ക്യാംപസ് ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്‍റ് കൂടിയായ മുഹമ്മദാണ് പിടിയിലായത്. കൊലപാതകം നടക്കുന്ന ദിവസം രാത്രിയില്‍ അഭിമന്യുവിനെ കോളജിലേക്ക് വിളിച്ചു വരുത്തിയത് മുഹമ്മദാണ്. അഭിമന്യുവിനെ കൊലപ്പെടുത്താനുള്ള ഗൂഡാലോചനയുടെ ഭാഗമായിട്ടായിരുന്നു മുഹമ്മദിന്‍റെ നീക്കങ്ങളെന്നാണ് പോലീസ് സംശയിക്കുന്നത്.  മഹാരാജാസ് കോളജിലെ വിദ്യാര്‍ഥിയും ക്യാംപസ് ഫ്രെണ്ടിന്‍റെ മഹാരാജാസ് യൂണിറ്റ് പ്രസിഡന്‍റും കൂടിയാണ് മുഹമ്മദ്. 
കര്‍ണ്ണാടക അതിര്‍ത്തിയില്‍ നിന്നാണ് മുഹമ്മദിനെ പിടികൂടിയത്. പ്രതിയെ കൊച്ചിയിലേക്ക് കൊണ്ടു വന്നു. മറ്റ് നാല് പേരെ കൂടെ പ്രതികളായി പോലീസ് അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ വെച്ചിട്ടുണ്ട്. പത്ത് പേരാണ് കൊലപാതകത്തില്‍ പങ്കെടുത്തത് എന്നാണ് പോലീസിന്‍റെ വിലയിരുത്തല്‍. ഇതില്‍ നാല് പേര്‍ മാത്രമാണ് കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്തതെന്നും പോലീസ് പറയുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക