Image

അഭിവന്ദ്യ ഡോ. കുര്യാക്കോസ് മാര്‍ തിയോഫിലോസ് ഫിലാഡല്‍ഫിയയില്‍

ജോബി ജോര്‍ജ് Published on 28 March, 2012
അഭിവന്ദ്യ ഡോ. കുര്യാക്കോസ് മാര്‍ തിയോഫിലോസ് ഫിലാഡല്‍ഫിയയില്‍
ഫിലാഡല്‍ഫിയ: സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി പള്ളിയിലെ വിശുദ്ധവാര ശുശ്രൂഷകള്‍ക്ക് അഭിവന്ദ്യ ഡോ. കുര്യാക്കോസ് മാര്‍ തിയോഫിലോസ് മെത്രാപ്പോലീത്ത മുഖ്യകാര്‍മ്മികത്വം വഹിക്കും.

മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 7ശനി വരെ എല്ലാ ദിവസവും 6.30ന് സന്ധ്യാപ്രാര്‍ത്ഥന നടക്കുന്നതാണ്.

ശാന ശനിയാഴ്ച രാവിലെ 10ന് ആരംഭിക്കുന്ന ധ്യാനത്തിന് റവ. ഫാ.വര്‍ഗീസ് പോള് ‍(ന്യൂയോര്‍ക്ക്), നേതൃത്വം നല്‍കും. ഓശാന ഞായറാഴ്ച രാവിലെ 8മണിക്ക് പ്രഭാതപ്രാര്‍ത്ഥന, വി. കുര്‍ബ്ബാന തുടര്‍ന്ന് ഊശാന ശുശ്രൂഷ.

പെസഹ ബുധനാഴ്ച 6.30 PM ന് പെസഹ ശുശ്രൂഷകള്‍ ആരംഭിക്കും. പെസഹ വ്യാഴാഴ്ച മുതല്‍ ഈസ്റ്റര്‍ വരെ അഭിവന്ദ്യ തെയോഫിലോസ് മെത്രാപ്പോലീത്ത ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.

ദുഃഖവെള്ളി രാവിലെ 8.30ന് ശുശ്രൂഷകള്‍ക്ക് തുടക്കം കുറിക്കും. ദുഃഖ ശനിയാഴ്ച രാവിലെ 9.30ന് വി. കുര്‍ബാന ഉയിര്‍പ്പ് ഞായര്‍ രാവിലെ 7ന് വി. കുര്‍ബാന തുടര്‍ന്ന് ഉയിര്‍പ്പ് ശുശ്രൂഷകള്‍.

അഭിവന്ദ്യ ഡോ. കുര്യാക്കോസ് മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്താ ജര്‍മ്മനിയിലെ ഓസ്‌ക്കേഷ്യഷ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് ലാറ്റിന്‍, ജര്‍മ്മന്‍ ഭാഷകളില്‍ മാസ്റ്റേഴ്‌സ് ബിരുദം നേടി. ജര്‍മ്മനിയിലെ റീഗന്‍സ് ബര്‍ഗ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് തിയോളജിയില്‍ ഡോക്ടറേറ്റും, മാസ്റ്റേഴ്‌സും ബിരുദവും നേടി. 2003 ല്‍ ശേഷ്ഠ കാത്തോലിക്കബാവ മെത്രാപ്പോലീത്തയായി വാഴിച്ചു.

1994 മുതല്‍ റോമന്‍ കാത്തോലിക്ക സഭയും യാക്കോബായ സുറിയാനി സഭയുമായുള്ള ഡയലോഗ് കമ്മറ്റില്‍ പ്രവര്‍ത്തിക്കുന്നു. വേള്‍ഡ് ക്രിസ്ത്യന്‍ കൗണ്‍സിലില്‍ സുറിയാനി സഭയെ പ്രതിനിധീകരിച്ച് നിരവധി തവണ പങ്കെടുത്തിട്ടുണ്ട്. ഉദയഗിരി വൈദിക സെമിനാരി റസിഡന്റ് ബിഷപ്പായി സേവനമനുഷ്ഠിക്കുന്നതോടൊപ്പം, ജര്‍മ്മനി, സ്വിറ്റ്‌സര്‍ലന്‍ഡ്, ആസ്ട്രിയ തുടങ്ങിയ ഇടവകകളുടെ മെത്രാപ്പോലീത്തായാണ്.
അഭിവന്ദ്യ ഡോ. കുര്യാക്കോസ് മാര്‍ തിയോഫിലോസ് ഫിലാഡല്‍ഫിയയില്‍
അഭിവന്ദ്യ ഡോ. കുര്യാക്കോസ് മാര്‍ തിയോഫിലോസ് മെത്രാപ്പോലീത്ത
അഭിവന്ദ്യ ഡോ. കുര്യാക്കോസ് മാര്‍ തിയോഫിലോസ് ഫിലാഡല്‍ഫിയയില്‍
സെന്റ് പീറ്റേഴ്‌സ് ചര്‍ച്ച്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക