Image

തെരഞ്ഞെടുത്ത തട്ടുകടകള്‍ ഹൈടെക്‌ ആക്കുന്നു

Published on 18 July, 2018
 തെരഞ്ഞെടുത്ത തട്ടുകടകള്‍ ഹൈടെക്‌ ആക്കുന്നു


കണ്ണൂര്‍: സംസ്ഥാനത്തെ വിവിധ നഗരസഭാ പരിധിയിലെ തെരഞ്ഞെടുത്ത നഗരസഭകളിലെ തട്ടുകടകളും ജീവനക്കാരും ഉടമകളുമെല്ലാം ഹൈടെക്‌ ആവുകയാണ്‌.
ഭക്ഷണം തേടിയെത്തുന്നവരോട്‌ മാന്യമായി പെരുമാറാനും സ്ഥാപനങ്ങള്‍ വൃത്തിയായി സൂക്ഷിക്കാനും രുചിയുള്ള ഭക്ഷണം വിളമ്പുന്നതിനുള്ള കഠിനപരിശീലനമാണ്‌ തട്ടുകടക്കാര്‍ക്ക്‌ പരിശീലന ക്യാമ്പില്‍ നല്‍കുക.

ആകര്‍ഷകമായ വസ്‌ത്രങ്ങളായിരിക്കും ഇനി ഇവര്‍ ധരിക്കുക.
ദേശീയ നഗര ഉപജീവന മിഷന്റെ നേതൃത്വത്തില്‍ കേരള ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ടൂറിസം ആന്റ്‌ ട്രാവല്‍സ്‌ സ്റ്റഡീസാണ്‌ പരിശീലനം നല്‍കുക. ഭക്ഷണം പാകംചെയ്യുമ്പോഴും വിതരണം ചെയ്യുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച്‌ പഠിപ്പിക്കും.

ഒപ്പം പരിസരം ശുദ്ധിയായി സൂക്ഷിക്കേണ്ടതിനെ കുറിച്ചും മാലിന്യസംസ്‌കരണ രീതികളെ കുറിച്ചും പരിചയപ്പെടുത്തും. പരിശീലനത്തിന്‌ പങ്കെടുക്കുന്നവര്‍ക്ക്‌ കേരള ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ടൂറിസം ആന്റ്‌ ട്രാവല്‍സ്‌ സ്റ്റഡീസിന്റെ സര്‍ട്ടിഫിക്കറ്റും നല്‍കും. റിട്ട. ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ്‌ കമ്മീഷണര്‍ കെ എസ്‌ ജനാര്‍ദനന്‍ കെ ഐ ടി ടി എസ്‌ തലശ്ശേരി സെന്റര്‍ ഇന്‍ചാര്‍ജ്‌ സി പി ബീന എന്നിവരുടെ നേതൃത്വത്തിലാണ്‌ പരിശീലനം.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക