Image

ശബരിമല: ഏത്‌ പ്രായത്തിലുള്ള സ്‌ത്രീകള്‍ക്കും പ്രവേശനമാകാമെന്ന്‌ സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍

Published on 18 July, 2018
 ശബരിമല: ഏത്‌ പ്രായത്തിലുള്ള സ്‌ത്രീകള്‍ക്കും പ്രവേശനമാകാമെന്ന്‌ സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍


ന്യൂഡല്‍ഹി :ശബരിമലയില്‍ ഏത്‌ പ്രായത്തിലുള്ള സ്‌ത്രീകള്‍ക്കും പ്രവേശനമാകാമെന്ന്‌ സംസ്ഥാന സര്‍ക്കാര്‍. സ്‌ത്രീ പ്രവേശനം സംബന്ധിച്ച ഹരജി പരിഗണിക്കവെ സുപ്രിംകോടതിയിലാണ്‌ സര്‍ക്കാര്‍ നിലപാടറിയിച്ചത്‌.

അതേസമയം, ശബരിമല ക്ഷേത്രം പൊതുക്ഷേത്രമാണെങ്കില്‍ എല്ലാവര്‍ക്കും ഒരുപോലെ ആരാധന നടത്താന്‍ കഴിയണമെന്ന്‌ സുപ്രീംകോടതി. എന്തിന്റെ അടിസ്ഥാനത്തിലാണ്‌ സ്‌ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കാതിരിക്കുന്നത്‌ സുപ്രീംകോടതി ചോദിച്ചു. പൊതു ആരാധനാലയത്തില്‍ എല്ലാവരേയും പ്രവേശിപ്പിക്കണം. അല്ലെങ്കില്‍ അത്‌ ഭരണഘടനാ വിരുദ്ധമാണെന്നും സുപ്രിംകോടതി നിരീക്ഷിച്ചു.

ഒരു പൊതു സ്ഥലമായ ക്ഷേത്രത്തില്‍ നിന്ന്‌ ഏതെങ്കിലും ശാരീരിക അവസ്ഥയുടെ പേരില്‍ സ്‌ത്രീകളെ മാറ്റി നിര്‍ത്താനാവില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക