Image

കന്യാസ്ത്രീ മാനഭംഗം: ജലന്ധര്‍ രൂപത അന്വേഷണത്തിന് ഉത്തരവിട്ടു

Published on 18 July, 2018
കന്യാസ്ത്രീ മാനഭംഗം: ജലന്ധര്‍ രൂപത അന്വേഷണത്തിന് ഉത്തരവിട്ടു
ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ബലാത്സംഗം ചെയ്‌തെന്ന കന്യാസ്ത്രീയുടെ പരാതിയില്‍ ജലന്ധര്‍ രൂപത, ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചു. ഏഴംഗങ്ങളുള്ള അന്വേഷണ കമ്മീഷനില്‍ വൈദികരെ ഉള്‍പ്പെടുത്തിയിട്ടില്ല. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യാന്‍ കേരളാ പൊലീസിന്റെ നാലംഗസംഘം ജലന്ധറില്‍ എത്താനിരിക്കെയാണ് സ്വന്തം നിലയില്‍ അന്വേഷണം നടത്താനുള്ള സഭയുടെ തീരുമാനം. രൂപത ഉപദേശക സമിതിയുടെ നിര്‍ദ്ദേശ പ്രകാരമാണിത്. വൈദികര്‍, കന്യാസ്ത്രീകള്‍, അല്‍മായര്‍ (വിശ്വാസികള്‍) തുടങ്ങിയവരാണ് ഉപദേശക സമിതിയില്‍ ഉള്ളത്.
Join WhatsApp News
George Neduvelil, Florida 2018-07-18 09:58:49
ഏഴംഗങ്ങളുള്ള അന്വേഷണ കമ്മീഷനിൽ വൈദികരെ ഉൾപ്പെടുത്തിയിട്ടില്ല. നല്ലൊരു ശതമാനം വൈദികർ "ആശാൻറ്റെ ശിഷ്യന്മാർ" ആണെന്നതുകൊണ്ടായിരിക്കാം!

കാലാകാലങ്ങളായി, സഭാധികാരികൾ, സഭയുടെ പാരമ്പര്യം പിന്തുടർന്ന് ഫലപ്രദമായി തുടർന്നുകൊണ്ടിരിക്കുന്ന മാനഭംഗങ്ങളുടെ നിലവാരത്തിന് ഭംഗം സംഭവിച്ചിട്ടുണ്ടോ എന്നന്വേഷിച്ചറിയുവാനായിരിക്കണം കമ്മീഷനെ നിയമിച്ചിരിക്കുന്നത്. ബെലെ-ബേഷ്! കാലത്തിനൊത്തു സഭ കോലം മാറ്റുന്നില്ലായെന്ന് ഇനിയും ഒരു അൽമേനിക്കും വായ്തുറക്കാനാവില്ല! എത്ര ശ്രേഷ്ഠമായ സഭാനേതൃത്വം. പറ്റങ്ങളുടെ പൊൻപുലരി എന്ന് പറയാം.

കപ്യാർ 2018-07-18 14:48:01
സഭക്ക് അതിന്റേതായ സംവിധാനങ്ങൾ ഉണ്ട്. അത് വച്ച് അന്വേഷിച്ചു കുറ്റക്കാർക്ക് എതിരെ വേണ്ടി വന്നാൽ നടപടികൾ സ്വീകരിക്കും. രാഷ്ട്രീയക്കാർ കൊലപാതകം ചെയ്തിട്ട് പറയുന്നപോലെ യാതൊരു ഉളുപ്പും ഇല്ലാത്ത പൗരോഹിത്യ വർഗം. നസ്രായനായ യേശു ഏറ്റവും വെറുത്തിരുന്നു ഈ വർഗത്തെ, ചാട്ട വാർ എടുത്തു വെള്ള തേച്ച കുഴിമാടങ്ങൾ എന്ന് വിളിച്ചത് മറ്റാരെയും ആയിരുന്നില്ല 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക