Image

റോബോ കാളുകള്‍ വര്‍ധിച്ചേക്കും (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 18 July, 2018
 റോബോ കാളുകള്‍ വര്‍ധിച്ചേക്കും (ഏബ്രഹാം തോമസ്)
വാഷിംഗ്ടണ്‍: ഇന്‍കം ടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്തു കഴിഞ്ഞാല്‍ നാലഞ്ച് ദിവസത്തിനുള്ളില്‍ ഇന്റേണല്‍ റെവന്യൂ സര്‍വീസില്‍ നിന്നാണെന്ന് അറിയിച്ച് വ്യാജ ഫോണ്‍ കാള്‍ ഉറപ്പായും വരും. ഇലക്ട്രോണിക് ഫയലിംഗ് ചില പ്രൈവറ്റ് കമ്പനികള്‍ വഴിയാണ് റൂട്ട് ചെയ്യുന്നത്. അവരില്‍ നിന്നാണോ വിവരം ചോരുന്നതെന്നറിയില്ല. കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്താല്‍ ആപ്പിളില്‍ നിന്നും വിന്‍ഡോസില്‍ നിന്നും വ്യാജവിളികള്‍ വരും. ഈ ഫോണ്‍ കാളുകള്‍ വിളിക്കുന്നത് ആരാണെന്ന് അറിയാന്‍ കഴിയില്ല. കാളര്‍ ഐഡിയില്‍ അണ്‍നോണ്‍കാളര്‍, നോ ഇന്‍ഫര്‍മേഷന്‍, ഇന്‍വാലിഡ് നമ്പര്‍, ഇന്‍ഫോംഡ് എന്നിങ്ങനെയാണ് വിവരം തെളിയുക. പല വ്യവസായങ്ങളും ഉപയോഗിക്കുന്നത് റോബോ കാള്‍ സംവിധാനമാണ്. പ്രോഗ്രാം ചെയ്ത് വച്ചിരിക്കുന്നതനുസരിച്ച് നമ്പരുകള്‍ പെറുക്കി വിളിച്ചുകൊണ്ടേ ഇരിക്കും.

കഴിഞ്ഞ മാസം റോബോകാളുകള്‍ അമേരിക്കക്കാരുടെ സമ്ാര്‍ട്ട് ഫോണുകളില്‍ തേനീച്ചകള്‍ പൊതിയുന്നത് പോലെ പൊതിഞ്ഞു. ഇതിനെതിരെ ധാരാളം പ്രതിഷേധം ഉണ്ടായി. പ്രതിരോധിക്കുവാന്‍ വലിയ വ്യവസായ സ്ഥാപനങ്ങള്‍- ക്രെഡിറ്റ് കാര്‍ഡ് കമ്പനികള്‍, സ്റ്റുഡന്റ് ലോണ്‍ നല്‍കുന്നവര്‍, കാര്‍ വില്പനക്കാര്‍ എന്നിവര്‍ മുന്നോട്ടു വന്നു. ഇവര്‍ ട്രമ്പ് ഭരണകൂടത്തോട് ആവശ്യപ്പെടുന്നത് റോബോ കാളുകളും മൊബൈല്‍ ഉപകരണങ്ങളിലേയ്ക്ക് ടെക്സ്റ്റ് സന്ദേശം അയയ്ക്കുന്നതും വര്‍ധിപ്പിക്കുവാന്‍ ്അനുവദിക്കണം എന്നാണ്.

സ്മാര്‍ട്ട്‌ഫോണ്‍ ഉടമകള്‍ക്ക് പരിചയമില്ലാത്ത, അനാവശ്യമായ ഫോള്‍ കാള്‍ ലഭിക്കാതെ ഒരു ദിവസം പോലും കഴിച്ച് കൂട്ടാനാവില്ല. ലാന്‍ഡ് ഫോണ്‍ ഉടമകളുടെയും സ്ഥിതി ഇതു തന്നെയാണ്. ഇക്കഴിഞ്ഞ ജൂണില്‍ റോബോകാളുകള്‍ 4 ബില്യണ്‍ തവണ അമേരിക്കക്കാരുടെ ഫോണില്‍ ശബ്ദിച്ചു എന്ന് ഒരു കാള്‍ ബ്്‌ളോക്കിംഗ് ആപ്പ് യുമെയില്‍ പറയുന്നു. ഇവയില്‍ 25% വും സാമ്പത്തിക വിവരചോരണത്തിനോ ഫോണ്‍ ഉടമകളെ ഭയചകിതരാക്കുവാനോ ആയിരുന്നു.

എന്നാല്‍ പ്രമുഖ യു.എസ്. കോര്‍പ്പറേഷനുകള്‍-ക്യാപ്പിറ്റല്‍ വണ്‍, നേവിയന്റ്, സൈറസ് എക്‌സ് എം എന്നിവ റോബോ കാളുകള്‍ ഉപയോഗിക്കുന്നത് തങ്ങളുടെ ഉല്പന്നങ്ങളുടെ പ്രചരണത്തിനോ ഉപഭോക്താക്കള്‍ ബില്ലടയ്ക്കുവാന്‍ വൈകുമ്പോഴോ ആണെന്ന് അവകാശപ്പെട്ടു. ഈ വ്യവസായങ്ങള്‍ റോബോ കാളുകള്‍ വര്‍ധിപ്പിക്കുവാന്‍ നടത്തുന്ന കടുത്ത ലോബിയിംഗ് പൊതുജനഹിത വാദികളുടെ പ്രതിഷേധം ക്ഷണിച്ച് വരുത്തിയിരിക്കുകയാണ്. ഇവര്‍ പറയുന്നത് വൈകാതെ റോബോ കാളുകളും ടെക്‌സ്റ്റ് മെസേജുകളും മലവെള്ളപ്പാച്ചില്‍ പോലെ ഫോണ്‍ ഉടമകളെ ആക്രമിക്കും എന്നാണ്. ഇപ്പോള്‍ അനുഭവിക്കുന്ന റോബോകാളുകളുടെ ആക്രമണം വരും ദിനങ്ങളില്‍ അസഹ്യമായിമാറുമെന്ന് നാഷ്ണല്‍ കണ്‍സ്യൂമര്‍ ലോ സെന്ററിലെ സീനിയര്‍ അറ്റേണി മാര്‍ഗോട്ട് സൗളന്‍ ഡേഴ്‌സ് പറഞ്ഞു.

കഴിഞ്ഞ മാസം ഉണ്ടായ നാലു ബില്യണ്‍ കാളുകളുടെ നാലില്‍ മൂന്ന് ഭാഗവും ടെലിമാര്‍ക്കറ്റിംഗ്്, ചില കമ്പനികളില്‍ നിന്നുള്ള അനാവശ്യ മുന്നറിയിപ്പുകള്‍, പേമന്റ് റിമൈന്‍ഡറുകള്‍, ക്യാ്പ്പിറ്റല്‍ വണ്‍, കോംകാസ്റ്റ്, വെല്‍സ് ഫാര്‍ഗോ, എടി ആന്‍ ടി എന്നിവയില്‍ നിന്നുള്ള വിപണന പ്രചരണം എന്നിവ ആയിരുന്നു എന്ന് യുമെയില്‍ പറഞ്ഞു.

റോബോ കാളുകള്‍ വലിയ ശല്യമായപ്പോള്‍ ഫോണ്‍ ഉടമകള്‍ കാളുകള്‍ സ്വീകരിക്കുന്നത് കുറച്ചു. അതിനെ നേരിടാന്‍ പുതിയ പുതിയ തന്ത്രങ്ങള്‍ വ്യവസായങ്ങള്‍ പരീക്ഷിക്കുകയാണെന്ന് യുമെയിലിന്റെ ചീഫ് എക്‌സിക്യൂട്ടീവ് അലക്‌സ് ക്വില്‍സി പറഞ്ഞു.

റോബോകാളുകള്‍ നിയന്ത്രിക്കേണ്ടത് ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍സ് കമ്മീഷനാണ്. കമ്മീഷന്റെ ഇതുവരെയുള്ള നിയന്ത്രണം തൃപ്തികരമല്ലെന്ന് ഈയിടെ ഒരു കോടതി വിധി ഉണ്ടായിരുന്നു. വിധിയുടെ പശ്ചാത്തലത്തില്‍ വ്യവസായങ്ങള്‍ക്ക് ആരുമായി ബന്ധപ്പെടാം, ഉപഭോക്താക്കളെ ഇങ്ങനെ ബന്ധപ്പെടുമ്പോള്‍ ബന്ധപ്പെടുന്നതിന്റെ ഉദ്ദേശവും പൂര്‍ണവിവരങ്ങളും നല്‍കണം, തങ്ങള്‍ ശേഖരിക്കുന്ന വിവരങ്ങള്‍ ആരെല്ലാമായി പങ്കുവയ്ക്കും എന്നെല്ലാം വെളിപ്പെടുത്തണം എന്ന ആവശ്യം എഫ്‌സിസി പഠിച്ച് വരികയാണ്. ഉപഭോക്താക്കള്‍ക്ക് ഇപ്പോഴുള്ള സംരക്ഷണം ചില്ലുകളായി മാറ്റി നശിപ്പിക്കുകയാണ് റോബോകാളുകളിലൂടെ വ്യവസായങ്ങള്‍ ചെയ്യുന്നതെന്ന് കണ്‍സ്യൂമേഴ്‌സ് യൂണിയനിലെ പോളിസി അനലിസ്റ്റ് മൗറീന്‍ മാഹോണി പറഞ്ഞു. ഇവര്‍ റോബോകാളുകള്‍ക്കെതിരെ യു.എസ്. കോണ്‍ഗ്രസില്‍ മൊഴി നല്‍കിയിരുന്നു.

 റോബോ കാളുകള്‍ വര്‍ധിച്ചേക്കും (ഏബ്രഹാം തോമസ്)
Join WhatsApp News
ചതിയന്‍ 2018-07-21 06:13:33

In the most forceful rebuke yet from a Republican member of Congress who’s up for re-election this year, Rep. Will Hurd (R-TX) has denounced Trump’s capitulation to Russia.“Over the course of my career as an undercover officer in the C.I.A., I saw Russian intelligence manipulate many people. I never thought I would see the day when an American president would be one of them,” Hurd writes in an op-ed column published in the New York Times’ Friday edition.

Hurt’s critique came after Trump met privately with Russian President Vladimir Putin in Helsinki, Finland, on Monday, and then spent the whole week trying to explain what was said in the meeting, and why he publicly sided with Putin over U.S. intelligence regarding Russia’s attacks on the 2016 election.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക