Image

ശുഭകര്‍മ്മങ്ങള്‍ക്ക് കര്‍ക്കടകം തെരഞ്ഞെടുക്കാറില്ല. രാമായണ മാസമായി കര്‍ക്കടകം ?

രാമായണ ചിന്തകള്‍ -2 അനില്‍ പെണ്ണുക്കര Published on 18 July, 2018
ശുഭകര്‍മ്മങ്ങള്‍ക്ക് കര്‍ക്കടകം തെരഞ്ഞെടുക്കാറില്ല. രാമായണ മാസമായി കര്‍ക്കടകം ?
രാമായണത്തെ മാറ്റി നിര്‍ത്തിയാല്‍ കര്‍ക്കടകമാസം ശുഭോദര്‍ക്കമായ ഒരു മാസമല്ല. നമ്മുടെ പഞ്ഞമാസം കൂടിയാണ് കര്‍ക്കടകം. ഒരു ശുഭകര്‍മ്മങ്ങള്‍ക്കും കര്‍ക്കടകം തെരഞ്ഞെടുക്കാറില്ല. എന്നിട്ടും രാമായണമാസമായി കര്‍ക്കടകം തെരഞ്ഞെടുത്തതെന്തുകൊണ്ട്?.

സ്വാഭാവികമായി പലരും ചോദിക്കുന്ന ചോദ്യമാണ് .നിലയ്ക്കാത്ത മഴയുടെയും രോഗത്തിന്റെയും ദാരിദ്ര്യത്തിന്റെയും ദിവസങ്ങള്‍ .ഒരു പുതിയ പിറവിയെ കുറിച്ചുള്ള പ്രതീക്ഷയാണ് കര്‍ക്കടകത്തിലെ ഏക ആശ്വാസം .ജ്യൊതിഷമനുസരിച്ച് കര്‍ക്കടക രാശിയില്‍ സൂര്യന്‍ നീചസ്ഥാനത്താണ് .ഫലം ശാരീരിക ഷീണവും മനൊദുഖവും .
ശ്രീരാമന്‍ സൂര്യവംശജനാണ് .സൂര്യവംശിയായ രാമനാമം സൂര്യപ്രീതിക്ക് കാരണമാകുന്നു.മാത്രമല്ല ,ര-മ എന്നീ ബീജാക്ഷരങ്ങളുടെ നിരന്തരമായ ഉച്ചാരണ ധ്വനി അസാധാരണമായ വേഗത്തില്‍ നമ്മുടെ നാഡി വ്യവസ്ഥയെയും രക്ത ചംക്രമണത്തെയും അന്തരീക്ഷത്തെയും ക്രമമായി ഉത്തേജിപ്പിക്കുകയും വിമലീകരിക്കുകയും ചെയ്യുന്നു.

കര്‍ക്കടകത്തിലെ രാമായണ വായനയുടെ പരിസമാപ്തിയില്‍ മൂന്നു തവണ പനിനീരിനാല്‍ രാമാഭിഷേകം ചെയ്ത് ആയിരത്തെട്ടു പൊന്നിന്‍ കലശങ്ങളാല്‍ അഭിഷേകം മനസ്സാല്‍ പൂര്‍ത്തിയാക്കി ഭക്ത്തര്‍ സായൂജ്യത്തിലെത്തുന്നു.പിന്നീട് ഉദിക്കുന്ന കാലത്തിന് ബാലസൂര്യന്റെ ചൈതന്യമാണ് .ആലസ്യവും നീച്ചത്വവും വിട്ടുമാറി ആദിത്യന്‍ ആയിരം കോടി പ്രഭ ചുരത്തുന്നു .

ഒരു വര്‍ഷത്തെ മുഴുവന്‍ സദ്ഫലമാണ് രാമായണ വായനയിലൂടെ ലഭിക്കുന്നത് മനുഷ്യജീവിതത്തിലെ പാപങ്ങളും ദുരിതങ്ങളും കര്‍മ്മദൊഷങ്ങളും രാമായണ സമൃതിയിലൂടെ ഇല്ലാതാകുന്നു .കര്‍ക്കടകത്തിലാരംഭിക്കുന്ന ഈ ആധ്യാത്മിക ഉണര്‍വ് ചിങ്ങമാസത്തിലെ തിരുവോണം, കന്നിമാസത്തിലെ നവരാത്രിവ്രതം, തുലാമാസത്തിലെ ദീപാവലി തുടങ്ങിയ അനുഷ്ഠാനങ്ങള്‍, വൃശ്ചികമാസത്തിലെ കാര്‍ത്തിക വ്രതം മണ്ഡലാചരണം, ധനുസ്സിലെ തിരുവാതിര എല്ലാംതന്നെ പ്രപഞ്ചശരീരത്തിലെ തേജോഗോളങ്ങളോടും, ഭൂതങ്ങളോടും, തത്സംബന്ധിയായ ദേവതകളോടും ബന്ധപ്പെട്ടു നില്ക്കുന്ന അനുഷ്ഠാനങ്ങളാണ്.
പ്രപഞ്ചശരീരത്തെ ഉപാസിക്കുകയും അതിലെ ദേവതാംശങ്ങളെ പ്രാണസംസ്‌കാരമാക്കി മാറ്റുകയും ചെയ്യുന്ന തികഞ്ഞ ശാസ്ത്രീയ പരിശീലനമാണ് വ്രതാനുഷ്ഠാനങ്ങള്‍ ഇങ്ങനെ കര്‍ക്കടകത്തില്‍ തുടങ്ങി ആറാം മാസമായ മകരത്തിലെത്തുമ്പോള്‍ പൊങ്കലിന്റെ സമയമാവുന്നു.

ഇത്രയുംകൊണ്ട് മനുഷ്യനുണ്ടാകുന്ന ആധ്യാത്മികമായ വളര്‍ച്ചയും ആനന്ദവുമാണ് ഉത്സവമായി കുംഭം മീനം മാസങ്ങളില്‍ കൊണ്ടാടുന്നത്. കര്‍ക്കടകം മുതലുള്ള ആറുമാസത്തെ അനുഷ്ഠാനങ്ങളിലൂടെ പ്രപഞ്ചസൂര്യനും കുംഭംമീനം മാസങ്ങളില്‍ ശക്തനും പ്രസന്നനുമായിത്തീരുന്നു. ഇവ രണ്ടും സമ്മേളിപ്പിക്കുന്നതിനുള്ള കര്‍മങ്ങളാണ് ഉത്സവകാലത്തുവേണ്ടത്.അങ്ങനെ കര്‍ക്കടകമാസത്തില്‍ തുടങ്ങുന്ന രാമായണപാരായണത്തിന്റെ പ്രത്യേകതയെ ഒരു നല്ല തുടക്കമായി വ്യാഖ്യാനിക്കാവുന്നതാണ് .
ശുഭകര്‍മ്മങ്ങള്‍ക്ക് കര്‍ക്കടകം തെരഞ്ഞെടുക്കാറില്ല. രാമായണ മാസമായി കര്‍ക്കടകം ?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക