Image

വേള്‍ഡ് മലയാളി കൗണ്‍സില്‍ മലയാളി അദ്ധ്യാപകരെ ആദരിയ്ക്കുന്നു.

ആന്‍ഡ്രൂസ് പാപ്പച്ചന്‍ Published on 28 March, 2012
വേള്‍ഡ് മലയാളി കൗണ്‍സില്‍ മലയാളി അദ്ധ്യാപകരെ ആദരിയ്ക്കുന്നു.

വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂജേഴ്‌സി പ്രോവിന്‍സ് അദ്ധ്യാപനവൃത്തിയിലേര്‍പ്പെട്ടിരിക്കുന്ന മലയാളി സുഹൃത്തുക്കളെ ആദരിക്കുന്നതിനായി വേദിയൊരുക്കുന്നു. എഡിസനിലെ അക്ക്ബര്‍ ഇന്ത്യന്‍ റെസ്റ്റോറന്റില്‍ മേയ് 19ന് വൈകീട്ട് 5.30ന് ന്യൂജേഴ്‌സി സ്റ്റേറ്റ് വിദ്യാഭ്യാസ വകുപ്പ് മേധാവി, വിദ്യാഭ്യാസ രംഗത്തെ മറ്റുപ്രമുഖര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ നേതൃത്വം കൊടുക്കുന്ന സമ്മേളനത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു.

മൂന്നോ അതിലധികമോ വര്‍ഷങ്ങള്‍ അദ്ധ്യാപകരായി പ്രവര്‍ത്തിച്ച മലയാളി സുഹൃത്തുക്കള്‍ പ്രോവിന്‍സ് പ്രസിഡന്റ് ശ്രീ. ജോണ്‍ വര്‍ഗ്ഗീസ്-973 580 5200 അല്ലെങ്കില്‍ സെക്രട്ടറി
ശ്രീ. ആന്‍ഡ്രൂസ് പാപ്പച്ചന്‍ - 201 401 3955 എന്നിവരുമായി ബന്ധപ്പെടണമെന്ന് അപേക്ഷിക്കുന്നു. യോഗ്യതാ മാനദണ്ഡമനുസരിച്ച് അര്‍ഹരായ 25 അദ്ധ്യാപകര്‍ക്ക് അവാര്‍ഡും പ്രശംസാപത്രവും നല്‍കി ആദരിയ്ക്കുന്നതാണ്.

ഭാരതത്തിന്റെ സാംസ്‌കാരിക പൈതൃകത്തില്‍ ഗുരുവിന് നല്‍കുന്ന സ്ഥാനം ദൈവതുല്യമാണ്. അജ്ഞതയുടെ അന്ധകാരം നീക്കി വിജ്ഞാന വീചികള്‍ മനുഷ്യ മനസ്സുകളില്‍ ഉദിപ്പിയ്ക്കുന്ന അദ്ധ്യാപന വൃത്തിയുടെ മഹത്വവും പരിപാവനതയും തിരിച്ചറിഞ്ഞവരാണ് നാം. എന്നാല്‍ അമേരിക്കയില്‍ ഇങ്ങനെയൊരു ചടങ്ങിന് വേദിയൊരുക്കുന്നത് ഇദംപ്രഥമമാണ്.

അദ്ധ്യാപകര്‍ സമ്മേളനത്തില്‍ വിശിഷ്ടാതിഥികള്‍ ആയിരിക്കുമെങ്കിലും പങ്കെടുക്കുന്ന ബന്ധുമിത്രാദികളുടെ പ്രവേശനം ടിക്കറ്റു മൂലം(സ്ത്രീ പുരുഷന്‍മാര്‍ ഡോളര്‍ 40, കുട്ടികള്‍ ഡോളര്‍ 25) നിയന്ത്രിക്കുന്നതായിരിക്കും. സമ്മേളനത്തിനു പകിട്ടേകാന്‍ ഗാനമേള, നൃത്തം തുടങ്ങിയ കലാപരിപാടികള്‍ ഉണ്ടായിരിയ്ക്കുന്നതാണ്. ഏഷ്യാനെറ്റ്, മലയാളം ടി.വി തുടങ്ങിയ ദൃശ്യമാദ്ധ്യമ ചാനലുകള്‍ പരിപാടികളുടെ പൂര്‍ണ്ണമായ സംപ്രേക്ഷണം നിര്‍വ്വഹിയ്ക്കുന്നതായിരിക്കും.

എല്ലാ സഹൃദയരായ മലയാളി സുഹൃത്തുക്കളുടേയും സാന്നിദ്ധ്യവും സഹായ സഹകരണങ്ങളും സാദരം അഭ്യര്‍ത്ഥിച്ചുകൊള്ളുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക