Image

വെള്ളാപ്പള്ളി നടേശനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു

Published on 18 July, 2018
വെള്ളാപ്പള്ളി നടേശനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു

കൊച്ചി:  വിദേശത്തു നിന്നും അനധികൃതമായി  പണം കൊണ്ടു വന്നുവെന്ന പരാതിയില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്യല്‍ നീണ്ടു. കൊച്ചി ഓഫീസില്‍ വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്തത്.

പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ വ്യാജമാണെന്ന് വെള്ളാപ്പള്ളി നടേശന്‍ പ്രതികരിച്ചു. കൊണ്ടു വന്ന പണം എങ്ങനെ വിനിയോഗിച്ചു, ഏതില്‍ നിക്ഷേപിച്ചു എന്നൊക്കെയാണ് അന്വേഷിച്ചതെന്ന് വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.  

എസ്എന്‍ഡിപി   യോഗത്തിന്റേയും എസ്എന്‍ ട്രസ്റ്റിന്റേയും തന്റെയും സമ്പത്തിന്റെ വിവരങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റിനെ ധരിപ്പിച്ചെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. മൈക്രോഫിനാന്‍സിനെ കുറിച്ച് ചോദ്യങ്ങളൊന്നുമുണ്ടായില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. തുഷാര്‍ വെള്ളാപ്പള്ളിയും ചോദ്യം ചെയ്യുമ്പോള്‍ കൂടെയുണ്ടായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക