Image

എന്തുകൊണ്ട് പേരിനൊപ്പം മമ്മൂട്ടി എന്ന് ചേര്‍ത്തില്ല: മറുപടിയുമായി ദുല്‍ഖര്‍ സല്‍മാന്‍

Published on 18 July, 2018
എന്തുകൊണ്ട് പേരിനൊപ്പം മമ്മൂട്ടി എന്ന് ചേര്‍ത്തില്ല: മറുപടിയുമായി ദുല്‍ഖര്‍ സല്‍മാന്‍

തന്റെ പേരിനൊപ്പം മമ്മൂട്ടി എന്ന് ചേര്‍ക്കാതെ സല്‍മാന്‍ എന്ന് ചേര്‍ത്തതിനെക്കുറിച്ച് വെളിപ്പെടുത്തി ദുല്‍ഖര്‍. ഒരു ദേശീയമാധ്യമവുമായുള്ള അഭിമുഖത്തിലാണ് ദുല്‍ഖര്‍ മനസ്സുതുറന്നത്. 'അച്ഛന്റെ പേരല്ല എനിക്ക് സെക്കന്റ് നെയിമായി ലഭിച്ചത്. സല്‍മാന്‍ എന്നാണ് എന്റെ ലാസ്റ്റ് നെയിം. എന്റെ കുടുംബത്തില്‍ ആര്‍ക്കും സല്‍മാന്‍ എന്നൊരു ലാസ്റ്റ് നെയിം ഇല്ല.

സ്‌കൂളില്‍ എന്നെ ആളുകള്‍ മമ്മൂട്ടിയുടെ മകന്‍ എന്ന നിലയില്‍ ശ്രദ്ധിക്കരുതെന്നായിരുന്നു അദ്ദേഹത്തിന്. പക്ഷേ കേരളത്തിലെ ഏതെങ്കിലും സ്‌കൂളിലായിരുന്നു പഠിച്ചിരുന്നതെങ്കില്‍ അത് ഉറപ്പായും സംഭവിക്കുമായിരുന്നു. എന്റെ പേര് വെറുതെ ആരെങ്കിലും വായിക്കുമ്പോഴോ പറയുമ്പോഴോ പോലും മമ്മൂട്ടിയുമായി ബന്ധപ്പെടുത്തുന്നത് അദ്ദേഹം ഇഷ്ടപ്പെട്ടില്ല..'ദുല്‍ഖര്‍ പറഞ്ഞു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക