Image

കനേഡിയന്‍ നെഹ്‌റു ട്രോഫി വള്ളംകളി ഓഗസ്റ്റ് 18-ന് ബ്രാംപ്ടനിലെ പ്രഫസേഴ്‌സ് ലേക്കില്‍

ജോയിച്ചന്‍ പുതുക്കുളം Published on 18 July, 2018
കനേഡിയന്‍ നെഹ്‌റു ട്രോഫി വള്ളംകളി ഓഗസ്റ്റ് 18-ന് ബ്രാംപ്ടനിലെ പ്രഫസേഴ്‌സ് ലേക്കില്‍
ബ്രാംപ്ടണ്‍: പ്രവാസി മലയാളീകളുടെ അത്മാഭിമാനമായ കനേഡിയന്‍ നെഹ്‌റു ട്രോഫി വള്ളംകളി ഓഗസ്റ്റ് 18 നു കാനഡയിലെ ബ്രാംപ്ടനിലെ പ്രഫസേഴ്‌സ് ലേക്കില്‍ വെച്ച് നടത്തപ്പെടുന്നു . ഈ വര്‍ഷത്തെ കനേഡിയന്‍ നെഹ്‌റു ട്രോഫി വള്ളംകളിയുടെ സ്‌പോണ്‌സര്‍ഷിപ്പ് സമാഹരണ ഉത്ഘാടനം സമാജം പ്രസിഡണ്ട് കുര്യന്‍ പ്രക്കാനത്തിനു ചെക്ക് നല്‍കി മുഖ്യ സ്‌പോണ്‍സറും കാനഡയിലെ പ്രമുഖ വ്യവസായിയുമായ മനോജ് കരത്താ നിര്‍വഹിച്ചു.

ടൊറന്റോയിലും പരിസരങ്ങളിലും ഇന്നലെ വരെ വളര്‍ന്ന ഒട്ടുമിക്ക പ്രസ്ഥാനങ്ങള്‍ക്കും മനോജ് കാരത്ത ഒരു പ്രതീക്ഷയാണ്. ഇദ്ദേഹത്തെ പോലുള്ള സന്മനസുള്ളവര്‍ മലയാളി സമൂഹത്തെ അകമഴിഞ്ഞ് സ്‌നേഹിക്കുന്നതുകൊണ്ടാണ് പല സംഘടനകളും നിലനില്‍ക്കുന്നത്. സ്വന്തം നന്മക്കായി മാത്രമല്ല സമൂഹനന്മക്കായികൂടി പ്രവര്‍ത്തിക്കുകയും ജീവിക്കുകയും ചെയ്യുന്ന മാതൃകാവ്യവസായിയാണ് മനോജ് കരാത്ത എന്നു സമാജം പ്രസിഡണ്ട് കുര്യന്‍ പ്രക്കാനം പറഞ്ഞു. സമാജത്തിന്റെ ബോര്‍ഡ് ഓഫ് ട്രസ്റ്റികൂടിയായ ഇദ്ദേഹമാണ് വിജയികള്‍ക്കുള്ള ആയിരം ഡോളര്‍ സമ്മാനം നല്‍കുന്നതും.

ലോകമെമ്പാടും അറിയപെടുന്ന ഈ വള്ളംകളിക്കു എല്ലാ വ്യവസായി സുഹൃത്തുകളും സ്‌പോണ്‍സര്‍ഷിപ്പ് നല്‍കി ഇതുമായി സഹകരിക്കണമന്നു വള്ളംകളി കമ്മറ്റി ചെയര്‍ സജീബ് കോയ, ഫിനാന്‍ഷ്യല്‍ കോര്‍ഡിനേറ്റര്‍ ജോസഫ് പുന്നശ്ശേരി എന്നിവര്‍ അഭ്യര്‍ഥിച്ചു.

അമേരിക്കയിലെയും കാനഡയിലേയും ടീമുകള്‍ മാറി മാറി വിജയിച്ച കഴിഞ്ഞ വള്ളംകളികള്‍ ഇന്നാട്ടിലെ മലയാളികള്‍ക്ക് ഒരു വിസ്മയം തന്നെ ആയിരുന്നു.പ്രാദേശിക, രാഷ്ട്രീയ ,സംഘടന, ജാതി, മത തൊഴില്‍ വിഭാഗീയ വിത്യാസമില്ലാതെ ആളുകള്‍ ഒന്നായി പ്രവര്‍ത്തിക്കുന്ന സംഘടനായ ബ്രംപ്ടന്‍ മലയാളി സമാജം എല്ലാ മലയാളി സുഹുര്‍ത്തുക്കളുടെയും ആത്മാര്‍ത്ഥമായ സഹകരണം ഈ വള്ളംകളിയുടെ നടത്തിപ്പിലേക്ക് അഭ്യര്‍ത്ഥിക്കുന്നതായി സമാജം ഭാരവാഹികള്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക