Image

ടാക്‌സ് എക്‌സംപ്ട് സംഘങ്ങള്‍ വീണ്ടും വിവാദത്തില്‍ (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 19 July, 2018
ടാക്‌സ് എക്‌സംപ്ട് സംഘങ്ങള്‍ വീണ്ടും വിവാദത്തില്‍  (ഏബ്രഹാം തോമസ്)
വാഷിംഗ്ടണ്‍: നികുതിയില്‍ നിന്ന് ഒഴിവാക്കിയ (ടാക്‌സ് എക്ക്‌സംപ്ട്) സംഘങ്ങള്‍ വീണ്ടും വിവാദത്തില്‍ ആയിരിക്കുകയാണ്. പ്രസിഡന്റ് ബരാക്ക് ഒബാമ ഭരണകൂടം ടാക്‌സ് എക്‌സംപ്റ്റ് സംഘങ്ങള്‍ തങ്ങളുടെ ദാതാക്കളുടെ വിവരങ്ങള്‍ ഫെഡറല്‍ ടാക്‌സ് അധികാരികള്‍ക്ക് മുമ്പാകെ സമര്‍പ്പിക്കണം എന്നൊരു നയം കൊണ്ടുവന്നിരുന്നു. വിശാല ഹൃദയര്‍ക്ക് യാഥാസ്ഥിതിക ടാക്‌സ് എക്‌സംപ്ട് സംഘങ്ങളോടുള്ള വിരോധം മൂലമാണ് ഒബാമ ഭരണത്തിലിരിക്കുമ്പോള്‍ ഇങ്ങനെ ഒരു നയം കൊണ്ടുവന്നതെന്ന് റിപ്പബ്ലിക്കനുകള്‍ ആരോപിച്ചിരുന്നു. എന്തായാലും ഈ നയം നടപ്പാക്കാന്‍ ഒരു ശ്രമവും ഉണ്ടായില്ല എന്ന് നിരീക്ഷകര്‍ പറയുന്നു.

ഇപ്പോള്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രമ്പ് ഭരണകൂടത്തിന്റെ പുതിയ നയം പഴയ നയം റദ്ദാക്കിയിരിക്കുകയാണ്. നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുള്ള സംഘങ്ങള്‍ തങ്ങളുടെ ദാതാക്കളുടെ വിവരം സമര്‍പ്പിക്കേണ്ടതില്ല എന്നതാണ് പുതിയ നയം. ഈ നയത്തിന്റെ പ്രയോജനം ലഭിക്കുക യു.എസ്. ചേമ്പര്‍ ഓഫ് കോമേഴ്‌സ് ബില്യണയര്‍ കോഷ് ബ്രദേഴ്‌സ് തുടങ്ങിയ സ്ഥാപനങ്ങളുടെ മില്യണുകള്‍ ചെലവഴിക്കുന്ന പരസ്യങ്ങളുടെ സാമ്പത്തിക സ്രോതസ് വെളിപ്പെടുത്തേണ്ടതില്ല എന്നാണ്.

ഒബാമ ഭരണകാലത്ത് റിപ്പബ്ലിക്കനുകള്‍ ഇന്റേണല്‍ റവന്യൂ സര്‍വീസ് അന്യായമായി യാഥാസ്ഥിതിക ടാക്‌സ് എക്ടംപ്ട് ഗ്രൂപ്പുകളെ ഇരകളാക്കുന്നു എന്നാരോപിച്ചിരുന്നു. ഇപ്പോള്‍ ഇതേ സംഘങ്ങളുടെ പേരുകളാണ് ദാതാക്കളുടെ വിവരം ന്ല്‍കേണ്ടതില്ല എന്ന പുതിയ ഐ ആര്‍ എസ് നയത്തില്‍ പറയുന്നത്.

ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റ് ഇത് വളരെ പ്രധാനമായ സ്വതന്ത്രസംസാരവും സ്വകാര്യതയുടെ സുരക്ഷ ദാതാക്കള്‍ക്ക് നല്‍കുവാനുള്ള ശ്രമവും ആണെന്ന് വിശേഷിപ്പിച്ചു. അതേ സമയം ഗവണ്‍മെന്റ് സുതാര്യത ഉറപ്പു വരുത്തുമെന്നും പറഞ്ഞു.

ട്രഷറി സെക്രട്ടറി സ്റ്റീവന്‍ മ്‌നുചിന്‍ ഒരു പ്രസ്താവനയില്‍ ഐആര്‍എസിന് കാര്യക്ഷമമായി ടാക്‌സ് നിയമം നടപ്പാക്കുവാന്‍ ആവശ്യമില്ലാത്ത വിവരങ്ങള്‍ നല്‍കണമെന്ന് അമേരിക്കക്കാരെ നിര്‍ബന്ധിക്കുവാനാവില്ല എന്ന് പറഞ്ഞു. ടാക്‌സ് റിട്ടേണുകളോടൊപ്പം ദാതാക്കളുടെ വിവരങ്ങള്‍ ഐആര്‍എസിന് ആവശ്യമില്ല. ഇവ ഇല്ലാതെ തന്നെ കാര്യക്ഷമമായി ഐആര്‍എസിന് പ്രവര്‍ത്തക്കുവാന്‍ കഴിയും. എന്നാല്‍ ഇതുവരെ പൊതുജനങ്ങള്‍ക്ക് ലഭ്യമായിരുന്ന നിക്തുതി ഒഴിവാക്കിയ സംഘങ്ങളുടെ വിവരങ്ങള്‍ തുടര്‍ന്നും ലഭ്യമായിരിക്കും. നികുതി ദായകന്റെ സ്വകാര്യ വിവരങ്ങള്‍ സുരക്ഷിതമായിരിക്കും.

സുതാര്യതയ്ക്ക് ട്രമ്പില്‍ നിന്നേറ്റ മറ്റൊരു പ്രഹരമാണിതെന്ന് ഒബാമ ഭരണകൂടത്തിലെ ചീഫ് എത്തിക്‌സ് ലോയര്‍ നോര്‍മന്‍ ഈസന്‍ പറഞ്ഞു. ഇപ്പോള്‍ ഐആര്‍എസിന് ലഭിക്കുന്ന വിവരങ്ങള്‍ നിയമവിരുദ്ധമായി ലഭിക്കുന്ന വിദേശസംഭാവനകളെ നിരീക്ഷിക്കുവാന്‍ സഹായിക്കും.

സെനറ്റ് ഫൈനാന്‍സ് കമ്മിറ്റിയിലെ സീനിയര്‍ ഡെമോക്രാറ്റ് ഒറഗോണില്‍ നിന്നുള്ള സെനറ്റര്‍ റോണ്‍വൈഡര്‍ താന്‍ ഐആര്‍എസ് മേധാവിയായി ട്രമ്പ് നോമിനേറ്റ് ചെയ്ത ചാള്‍സ് റെറ്റിഗിനെതിരെ വോട്ട് ചെയ്യുമെന്ന് പറഞ്ഞു.

ഹൗസ്‌ഡെമോക്രാറ്റിക് ലീഡറും മുന്‍സ്പീക്കറുമായ നാന്‍സി പെലോസി ഐആര്‍എസിന്റെ നയം അര്‍ധ രാത്രിയില്‍ ട്രമ്പ് സംശയാസ്പദമായ ദാതാക്കള്‍്കകും നിഷിപ്ത താല്‍പര്യക്കാര്‍ക്കും നല്‍കിയ സംഭാവനയാണെന്ന് വിശേഷിപ്പിച്ചു. ഇത് കറുത്തപണത്തെ കൂടുതല്‍ കറുത്തതാക്കുമെന്നും പറഞ്ഞു.

പുതിയ ഐആര്‍എസ് നയം അനുസരിച്ച് ടാക്‌സ് ഡിഡക്ടിബിള്‍ സംഭാവനകള്‍ സ്വീകരിക്കുന്ന ധര്‍മ്മസ്ഥാപനങ്ങളും രാഷ്ട്രീയ സ്ഥാപനങ്ങളും തങ്ങളുടെ വാര്‍ഷിക റിട്ടേണുകളില്‍ 5000 ഡോളറോ അതില്‍ കൂടതലോ നല്‍കിയ ദാാതാക്കളുടെ എല്ലാ വിവരങ്ങളും നല്‍കണം. എന്നാല്‍ സോഷ്യല്‍ വെല്‍ഫയര്‍ ഓര്‍ഗനൈസേഷനുകളായി അവകാശപ്പെടുന്നവയെ ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റ് ഒരിക്കലും നടപ്പിലാക്കിയിട്ടില്ലാത്ത നിബന്ധനകളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട് എന്ന് ഐആര്‍എസിന്റെ അറിയിപ്പില്‍ പറഞ്ഞു.

ചേമ്പര്‍ ഓഫ് കോമേഴ്‌സ് പുതിയ നയത്തെ പ്രകീര്‍ത്തിച്ചു. വളരെ സജീവമായ ദാതാക്കളുടെ വിവരങ്ങള്‍ ഭരണഘടനയുടെ ഒന്നാം ഭേദഗതി വാഗ്ദാനം ചെയ്യുന്ന സ്വതന്ത്രസംസാരത്തെ നിശ്ശബ്ദമാക്കാന്‍ ശ്രമിക്കുന്നവരുടെ കൈകളില്‍ എത്തിപ്പെടാതിരിക്കുവാന്‍ ഈ നടപടി സഹായിക്കുമെന്ന് ചേമ്പര്‍ വക്താവ് ബ്ലെയര്‍ ഹോംസ് ഒരു പ്രസ്താവനയില്‍ പറഞ്ഞു.

ടാക്‌സ് എക്‌സംപ്ട് സംഘങ്ങള്‍ വീണ്ടും വിവാദത്തില്‍  (ഏബ്രഹാം തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക