Image

ഫാമിലി കോണ്‍ഫറന്‍സില്‍, ബെന്‍സാണ് താരം

അജിത്ത് മാത്തന്‍ Published on 19 July, 2018
ഫാമിലി കോണ്‍ഫറന്‍സില്‍, ബെന്‍സാണ് താരം
മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന 2018 ഫാമിലി യൂത്ത് കോണ്‍ഫറന്‍സിനു ഉത്സവതിമിര്‍പ്പോടെ തിരശീല ഉയര്‍ന്നപ്പോള്‍ താരമായതു മേഴ്‌സിഡസ് ബെന്‍സ് ! റാഫിള്‍ നറുക്കെടുപ്പിന്റെ ഒന്നാം സമ്മാനമാണ് ഈ പുതുപുത്തന്‍ മെഴ്‌സിഡസ് ബെന്‍സ്. കോണ്‍ഫറന്‍സിന്റെ ഉദ്ഘാടന ഘോഷയാത്രയിലും താരമായത് ഇവന്‍ തന്നെ. ആദ്യ ദിനത്തിന്റെ രാവിലെ മുതല്‍ തന്നെ കണ്‍വന്‍ഷന്‍ സെന്ററിന്റെ പുറത്തുള്ള പുല്‍ത്തകിടിയില്‍ ഡെക്കറേറ്റ് ചെയ്തു ഈ കാര്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഇന്നു കണ്‍വന്‍ഷന്‍ സെന്ററിനുള്ളിലേക്ക് മാറ്റി പ്രദര്‍ശിപ്പിക്കുമെന്ന് ഫിനാന്‍സ് ചെയര്‍ എബി കുര്യാക്കോസ് അറിയിച്ചു. റാഫിള്‍ നറുക്കെടുപ്പിനു വേണ്ടി ഇനി ഏതാനും ടിക്കറ്റുകള്‍ മാത്രമേ അവശേഷിക്കുന്നുള്ളുവെന്നും അദ്ദേഹം അറിയിച്ചു. പെന്‍സില്‍വേനിയയിലെ കലഹാരി റിസോര്‍ട്‌സിലാണ് ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് നടക്കുന്നത്. ജൂലൈ 21-ന് കോണ്‍ഫറന്‍സ് സമാപിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക