Image

ഫ്രാങ്ക്ഫര്‍ട്ട് എയര്‍പോര്‍ട്ടില്‍ ഓട്ടോമാറ്റിക് പാസ്‌പോര്‍ട്ട് കണ്‍ട്രോള്‍

ജോര്‍ജ് ജോണ്‍ Published on 19 July, 2018
ഫ്രാങ്ക്ഫര്‍ട്ട് എയര്‍പോര്‍ട്ടില്‍ ഓട്ടോമാറ്റിക് പാസ്‌പോര്‍ട്ട് കണ്‍ട്രോള്‍
ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മനിയിലെ ഏറ്റവും വലിയ അന്തരാഷ്ട്ര എയര്‍പോര്‍ട്ടായ ഫ്രാങ്ക്ഫര്‍ട്ടില്‍ കൂടുതല്‍ ഓട്ടോമാറ്റിക് പാസ്‌പോര്‍ട്ട് കണ്‍ട്രോള്‍ ആരംഭിച്ചു.  ഇലക്‌ട്രോണിക് പാസപോര്‍ട്ട് ഉള്ളവര്‍ക്ക് പേഴ്‌സണല്‍  കണ്‍ട്രോള്‍ അതിനായി ഉണ്ടാക്കിയിരിക്കുന്ന ഓട്ടോമാറ്റിക് മെഷീന്‍ ഉപയോഗിച്ച് വെയിറ്റ് ചെയ്യാതെ നടത്താം. ഈ പാസ്‌പോര്‍ട്ട്  കണ്‍ട്രോള്‍ മെഷീനില്‍ പാസപോര്‍ട്ട് കാണിച്ചാല്‍ വിവരങ്ങള്‍ റീഡ് ചെയ്ത് പാസഞ്ചര്‍ ഫോട്ടോ കണ്‍ട്രോളിന് നില്‍ക്കണം. പാസഞ്ചര്‍ ഫോട്ടോ ചെക്ക് ചെയ്ത് ശരിയാണെങ്കില്‍ പാസഞ്ചര്‍ക്ക് നേരെ ചെക്ക് ഇന്‍ ഗെയിറ്റിലേക്ക് കടക്കാം. ഈ ഓട്ടോമാറ്റിക് പാസ്‌പോര്‍ട്ട്-പേഴ്‌സണല്‍ കണ്‍ട്രോള്‍ ഉപയോഗം വളരെയധികം സമയം ലാഭിക്കുന്നതാണ്. ഇതുവരെ മൈനര്‍ ആയ യാത്രക്കാരെ ഈ ഓട്ടോമാറ്റിക് കണ്‍ട്രോളില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. എന്നാല്‍ ഈ മാസം 15 മുതല്‍ എല്ലാ യാത്രക്കാരെയും ഈ ഓട്ടോമാറ്റിക് കണ്‍ട്രോളില്‍ ഉള്‍പ്പെടുത്തി.

ജര്‍മനിയിലെ സര്‍വീസ് ചാമ്പ്യനായി കഴിഞ്ഞ വര്‍ഷം തിരഞ്ഞെടുക്കപ്പെട്ട ഈ എയര്‍പോര്‍ട്ട് പ്രതിവര്‍ഷം 18 മില്യണ്‍ വിമാന യാത്രക്കാര്‍ ഉപയോഗിക്കുന്നു. കൂടാതെ പാസശ്ചര്‍ സര്‍വീസിന് 'മൈ എയര്‍പോര്‍ട്ട് ഗൈഡും' ഇവിടെ പ്രവര്‍ത്തിക്കുന്നു. ഒറ്റക്കുള്ള യാത്രക്കാര്‍, കുട്ടികളുമായി തനിയെ യാത്ര ചെയ്യുന്നവര്‍, പ്രായം ചെന്ന യാത്രക്കാര്‍ എന്നിവരെ ഫ്രാങ്ക്ഫര്‍ട്ട് എയര്‍പോര്‍ട്ട് റെയില്‍വേ സ്‌റ്റേഷനില്‍ വരവേല്‍ക്കുക, ബാഗേജ്  എടുത്ത് എയര്‍ലൈന്‍സ് കൗണ്ടറില്‍ ചെക്ക് ഇന്‍ ചെയ്യുക, ചെക്ക് ഇന്‍ കൗണ്ടറില്‍ വേണ്ട മറ്റ് സഹായം, എയര്‍ക്രാഫ്റ്റ് ഗെയിറ്റ് വരെയുള്ള നടത്തം, അല്ലെങ്കില്‍ വീല്‍ ചെയര്‍ സര്‍വീസ് എന്നിവയിലെല്ലാം ഫ്രാങ്ക്ഫര്‍ട്ട് എയര്‍പോര്‍ട്ട് ഗൈഡ് എല്ലാ സഹായവും, സര്‍വീസും നല്‍കും. കാറില്‍ അല്ലെങ്കില്‍ ടാകസിയില്‍ വരുന്ന യാത്രക്കാരെയും വ്യക്തി പരമായി വരവേറ്റ് എല്ലാ സര്‍വീസും നല്‍കും.

അതുപോലെ മറ്റ് സ്ഥലങ്ങളില്‍ നിന്നും ഫ്രാങ്ക്ഫര്‍ട്ട് എയര്‍പോര്‍ട്ടില്‍ എത്തുന്ന യാത്രക്കാര്‍, ട്രാന്‍സിറ്റ് യാത്രക്കാര്‍ എന്നിവര്‍ക്കും എല്ലാ സഹായവും, സര്‍വീസും  എയര്‍പോര്‍ട്ട് ഗൈഡില്‍ ബുക്ക് ചെയ്യാം. ഈ പുതിയ എയര്‍പോര്‍ട്ട് ഗൈഡ് സര്‍വീസ് പരസഹായം ആവശ്യമുള്ള എല്ലാ യാത്രക്കാര്‍ക്കും വളരെയേറെ പ്രയോജനപ്രദമാണ്. ഫ്രാങ്ക്ഫര്‍ട്ടിലെ പോലെ ഒരു എയര്‍പോര്‍ട്ട് ഗൈഡ് സര്‍വീസ് യൂറോപ്പിലോ മറ്റ് അന്തരാഷ്ട്ര എയര്‍പോര്‍ട്ടുകളിലോ ഇതേവരെ ആരംഭിച്ചിട്ടില്ല. ലോകത്തിലെ ഒട്ടു മിക്ക ഭാഷകളിലും ഈ എയര്‍പോര്‍ട്ട് ഗൈഡ് സര്‍വീസ് ലഭിക്കും. രണ്ട് യാത്രക്കാര്‍ക്ക് 30 യൂറോ ആണ് ഈ സര്‍വീസിന്റെ ചാര്‍ജ്. ഈ സര്‍വീസ് താഴെ കൊടുത്തിരിക്കുന്ന ഇമെയില്‍ അഡ്രസ്സിലോ, ടെലഫോണ്‍ നമ്പറിലോ ബുക്കു ചെയ്യാവുന്നതാണ്:   myairportguide@frasec.de;  +49 (0) 180  6 372 4636

ഫ്രാങ്ക്ഫര്‍ട്ട് എയര്‍പോര്‍ട്ടില്‍ ഓട്ടോമാറ്റിക് പാസ്‌പോര്‍ട്ട് കണ്‍ട്രോള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക