Image

സ്ത്രീകളെ പ്രവേശിപ്പിക്കാനാകില്ലെന്ന നിലപാട് ആവര്‍ത്തിച്ച് ദേവസ്വം ബോര്‍ഡ്

Published on 19 July, 2018
സ്ത്രീകളെ പ്രവേശിപ്പിക്കാനാകില്ലെന്ന നിലപാട് ആവര്‍ത്തിച്ച് ദേവസ്വം ബോര്‍ഡ്
ന്യൂഡല്‍ഹി: ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാനാകില്ലെന്ന നിലപാട് ആവര്‍ത്തിച്ച് ദേവസ്വം ബോര്‍ഡ്. ആര്‍ത്തവകാലത്ത് 41 ദിവസത്തെ വ്രതമെടുക്കാന്‍ ഋതുമതികളായ സ്ത്രീകള്‍ക്ക് കഴിയില്ലെന്ന് ദേവസ്വം ബോര്‍ഡിന് വേണ്ടി ഹാജരായ മനു അഭിഷേക് സിങ് വി പറഞ്ഞു.

10 മുതല്‍ 50 വരെ പ്രായമുള്ള സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കാറില്ല. വിശ്വാസത്തിന്റേയും ആചരത്തിന്റേയും ഭാഗമാണിത്. അല്ലാതെ വിവേചമനല്ല. കാലങ്ങളായി തുടരുന്ന രീതിയാണിതെന്നും സിങ്വി വാദിച്ചു.

10 മുതല്‍ 50 വരെ പ്രായം എങ്ങനെ മാനദണ്ഡമാക്കാനാകും. ചിലര്‍ക്ക് 45 വയസ്സില്‍ ആവര്‍ത്തവിരാമം സംഭവിക്കാം. ചിലര്‍ക്ക് അത് 50 കഴിഞ്ഞും തുടരാം. അപ്പോള്‍ ഈ പ്രായ മാനദണ്ഡം എങ്ങനെ നീതീകരിക്കാനാകുമെന്ന് കോടതി ചോദിച്ചു. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെയും ശബരിമലയില്‍ പ്രവേശിപ്പിക്കണമെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു.
അല്ലെങ്കില്‍ അത് ഭരണഘടനാ ലംഘനമാകുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

കേസ് പരിഗണിക്കവേ സുപ്രീംകോടതി ഭരണഘടനാ ബഞ്ചിലാണ് ദേവസ്വം ബോര്‍ഡ് നിലപാട് ആവര്‍ത്തിച്ച് വ്യക്തമാക്കിയത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക