Image

ലിജോ പല്ലിശേരിയുടെ ജെല്ലിക്കെട്ട്

Published on 19 July, 2018
ലിജോ പല്ലിശേരിയുടെ ജെല്ലിക്കെട്ട്
എസ് ഹരീഷിന്‍റെ പ്രശസ്തമായ കഥ മാവോയിസ്റ്റ് സിനിമയാകുന്നു. മലയാള സിനിമയ്ക്ക് നവവസന്തം പകര്‍ത്ത മികച്ച ചലച്ചിത്രകാരന്‍ ലിജോ ജോസ് പല്ലിശേരിയാണ് മാവോയിസ്റ്റ് എന്ന ചെറുകഥയെ ജെല്ലിക്കെട്ട് എന്ന പേരില്‍ സിനിമയാക്കുന്നത്. ഒരു പോത്താണ് ചിത്രത്തിലെ പ്രധാന കഥാപാത്രം. അറവിനായിക്കൊണ്ടു വന്ന പോത്ത് അറവുകാരന്‍റെ കൈയ്യില്‍ നിന്ന് രക്ഷപെടുന്നതും അതിനെചുറ്റിപ്പറ്റിയുള്ള സംഭവവികാസങ്ങളുമാണ് കഥയുടെ പ്രമേയം. ഏറെ രാഷ്ട്രീയ സ്വഭവമുള്ളതാണ് കഥ. പോത്ത് എന്ന പേരില്‍ ഈ കഥ ലിജോ സിനിമയാക്കാന്‍ നേരത്തെ പ്ലാന്‍ ചെയ്തിരുന്നു. 
എന്നാലിപ്പോള്‍ ജെല്ലിക്കെട്ട് എന്ന പേരില്‍ ചിത്രം അനൗണ്‍സ് ചെയ്തിരിക്കുകയാണ് ലിജോ. അങ്കമാലി ഡയറീസിലൂടെ ശ്രദ്ധേയനായ ആന്‍റണി വര്‍ഗീസാണ് ചിത്രത്തിലെ നായകന്‍. വിനായകനാണ് മറ്റൊരു നായകന്‍. നിമിഷയാണ് ചിത്രത്തിലെ നായിക. അങ്കമാലി ഡയറീസിന്‍റെ ഛായാഗ്രാഹകന്‍ ഗിരീഷ് ഗംഗാധരനാണ് ജെല്ലിക്കെട്ടിന്‍റെയും ഛായാഗ്രഹണം. പ്രശാന്ത് പിള്ളയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക