Image

ഞാന്‍ ആരെ പേടിക്കണം; ഇതൊരു ജനാധിപത്യ രാജ്യമല്ലേ; ഓര്‍മ്മകളിലെ പഴയ പൃഥ്വിരാജ്

Published on 19 July, 2018
ഞാന്‍ ആരെ പേടിക്കണം; ഇതൊരു ജനാധിപത്യ രാജ്യമല്ലേ; ഓര്‍മ്മകളിലെ പഴയ പൃഥ്വിരാജ്
മലയാള സിനിമയില്‍ വിമന്‍ ഇന്‍ സിനിമാ കളക്ടീവിന് അനുകൂലമായും ദിലീപിന് എതിരായും നിലപാട് സ്വീകരിച്ചത് കൊണ്ട് ഏറെ വിമര്‍ശനങ്ങളും പ്രതിഷേധങ്ങളും നേരിടുന്ന താരമാണ് പൃഥ്വിരാജ്. എന്താണെങ്കിലും നട്ടെല്ലുള്ള തീരുമാനങ്ങളും നിലപാടും മാത്രമേ സ്വീകരിക്കു എന്ന് വാശിയുള്ള ആളുമാണ് പൃഥ്വി. ഇപ്പോഴിതാ പൃഥ്വിയുടെ എതിരാളികളെ ഓര്‍മ്മിപ്പിക്കാനെന്നവണ്ണം പൃഥ്വിയുടെ ഭാര്യ സുപ്രിയ ഇന്‍സ്റ്റഗ്രാമില്‍ പുതിയൊരു ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നു. ഈ ചിത്രം ഓര്‍മ്മയുണ്ടോ എന്ന പേരില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത് പഴയൊരു സിനിമാ മാഗസീന്‍റെ കവര്‍ ചിത്രമാണ്. അതിന്‍റെ തലക്കെട്ട് ' ഞാന്‍ ആരെ പേടിക്കണം, ഇതൊരു ജനാധിപത്യ രാജ്യമല്ലേ' എന്നാണ്. 2003ല്‍ ഭദ്രന്‍റെ വെള്ളിത്തിര എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ പൃഥ്വി നല്‍കിയ അഭിമുഖവും കവര്‍ ചിത്രവുമാണിത്. അന്ന് തന്നെ അഭിപ്രായങ്ങള്‍ തുറന്നു പറയുന്നത് കൊണ്ട് ഏറെ എതിരാളികളെയും എതിര്‍പ്പുകളെയും സമ്പാദിച്ചിരുന്നു. അതിനെയെല്ലാം സ്വന്തം നിലാപടുകള്‍ക്കൊണ്ടു തന്നെ അതിജീവിച്ച വ്യക്തിയാണ് പൃഥ്വിരാജ്. അങ്ങനെ മത്സരിച്ച് തന്നെയാണ് പൃഥ്വി ഇന്ന് മലയാള സിനിമയില്‍ സ്വന്തമായ സ്പേയ്സ് സൃഷ്ടിച്ചെടുത്തത്. 
ആ കാലത്ത് പൃഥ്വിയുമായി ഷെയര്‍ ചെയ്തുകൊണ്ട് ഇന്ന് പൃഥ്വിക്കെതിരെ എതിര്‍പ്പുകളുമായി വരുന്നവരെ ഓര്‍മ്മിപ്പിക്കുകയാണ് സുപ്രിയ ചെയ്തിരിക്കുന്നത് എന്നാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകള്‍. എന്തായാലും വര്‍ഷങ്ങള്‍ പഴയ പൃഥ്വിയുടെ ചിത്രം സോഷ്യല്‍ മീഡയയില്‍ വൈറലായിരിക്കുകയാണ്. 
ഞാന്‍ ആരെ പേടിക്കണം; ഇതൊരു ജനാധിപത്യ രാജ്യമല്ലേ; ഓര്‍മ്മകളിലെ പഴയ പൃഥ്വിരാജ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക