Image

നടിയെ ആക്രമിച്ച കേസ്: ഇരയുടെ പേര് X എന്നു രേഖപ്പെടുത്താന്‍ നിര്‍ദേശം

Published on 19 July, 2018
നടിയെ ആക്രമിച്ച കേസ്: ഇരയുടെ പേര് X എന്നു രേഖപ്പെടുത്താന്‍ നിര്‍ദേശം
കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ഇരയുടെ പേരിനു പകരം 'എക്‌സ്' എന്നു ഹര്‍ജിയില്‍ രേഖപ്പെടുത്തിയ നടപടിക്ക് ഹൈക്കോടതി അംഗീകാരം. നടന്‍ ദിലീപ് പ്രതിപ്പട്ടികയിലുള്ള കേസിലാണു നടപടി. കേസിന്റെ വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ച യുവനടി പേരിനു പകരം ഹര്‍ജിയില്‍ ''എക്‌സ്'' എന്നാണു രേഖപ്പെടുത്തിയത്. ഹര്‍ജിക്കൊപ്പം മുദ്രവെച്ച കവറില്‍ നല്‍കിയ പേരും മേല്‍വിലാസവുമടക്കമുള്ള വിവരങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കണമെന്ന കോടതി നിര്‍ദേശം നല്‍കി.

പീഡനക്കേസുകളിലെ ഇരകളുടെ പേര് ഹര്‍ജിയില്‍ രേഖപ്പെടുത്താമെങ്കിലും കോടതി രേഖകളിലോ വിധിയിലോ പേരും ആളെ തിരിച്ചറിയുന്ന വിവരങ്ങളുമുണ്ടാകരുതെന്ന് ഉറപ്പാക്കാന്‍ അടുത്തിടെ ഹൈക്കോടതി സര്‍ക്കുലര്‍ ഇറക്കിയിരുന്നു. ഹര്‍ജിയില്‍പ്പോലും പേരുവയ്ക്കാതെ നല്‍കിയ നടപടി കൂടുതല്‍ ഫലപ്രദമാണെന്നു കോടതി വിലയിരുത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക