Image

അമിതാഭ് ബച്ചനും മകളും മഞ്ജു വാര്യരുമുള്‍പ്പെടെയുള്ള സൂപ്പര്‍ താരങ്ങളഭിനയിച്ച പരസ്യം വിവാദത്തില്‍; എതിര്‍പ്പുമായി ബാങ്ക് ജീവനക്കാര്‍

Published on 19 July, 2018
അമിതാഭ് ബച്ചനും മകളും മഞ്ജു വാര്യരുമുള്‍പ്പെടെയുള്ള സൂപ്പര്‍ താരങ്ങളഭിനയിച്ച പരസ്യം വിവാദത്തില്‍; എതിര്‍പ്പുമായി ബാങ്ക് ജീവനക്കാര്‍
അമിതാഭ് ബച്ചന്‍, മകള്‍ ശ്വേത, മഞ്ജു വാര്യര്‍ എന്നിവര്‍ അഭിനയിച്ച ഏറ്റവും പുതിയ പരസ്യം വിവാദത്തില്‍. ബച്ചനും മകള്‍ ശ്വേതയും അച്ഛനും മകളുമായി അഭിനയിച്ച പരസ്യം, ഒരു ബാങ്കിന്റെ പശ്ചാത്തലത്തില്‍ ഉള്ളതാണ്. പ്രായമായ അച്ഛനൊപ്പം ബാങ്കില്‍ എത്തുന്ന മകള്‍ ബാങ്ക് ജീവനക്കാരോട് അച്ഛന്റെ പെന്‍ഷനുമായി ബന്ധപ്പെട്ട ഒരു കാര്യം പറയാന്‍ തുടങ്ങുമ്പോള്‍ അവര്‍ പറയുന്നത് കേള്‍ക്കാന്‍ കൂട്ടാക്കാതെ മാനേജറുടെ അടുത്തേക്ക് പറഞ്ഞു വിടുന്നു. ഒടുവില്‍ മാനേജറുടെ അടുത്തെത്തുമ്പോള്‍ അറിയുന്നു, അച്ഛന്റെ പെന്‍ഷന്‍ മുടങ്ങിയതല്ല, മറിച്ച് രണ്ടു തവണ ക്രെഡിറ്റ് ആയതാണ് വിഷയം എന്ന്.  അത് നിങ്ങള്‍ തന്നെ കൈവശം വച്ചോളൂ, ആരും അറിയില്ലല്ലോ എന്ന് മാനേജര്‍ പറയുമ്പോള്‍ അത് തെറ്റാണ് താന്‍ അത് ചെയ്യില്ല എന്ന് അച്ഛന്‍ പറയുന്നു

ഈ പരസ്യത്തിന്റെ മലയാളം പതിപ്പില്‍ അമിതാഭ് ബച്ചന്റെ മകളായി എത്തുന്നത് മഞ്ജു വാര്യരാണ്. ഇതിന്റെ മറ്റു ഭാഷാ പതിപ്പുകളില്‍ നാഗാര്‍ജുന അക്കിനേനി, പ്രഭു എന്നിവരും വേഷമിട്ടിട്ടുണ്ട്.

ഈ പ്രമേയത്തിന് വിയോജിപ്പ് പ്രകടിപ്പിച്ചു കൊണ്ട് ഓള്‍ ഇന്ത്യാ ബാങ്കേഴ്‌സ് കോണ്‍ഫെഡറേഷന്‍ (എഐബിഒസി) രംഗത്ത് വന്നിട്ടുണ്ട്. 3,20,000 ബാങ്ക് ഓഫീസര്‍മാരുള്ള ഈ സംഘടന പരസ്യ പ്രചാരകരായ കല്യാണ്‍ ജുവലേഴ്‌സിനെതിരെ നിയമപരമായ നടപടി എടുക്കും എന്ന് പ്രസ്താവിച്ചു. തങ്ങളുടെ അംഗങ്ങള്‍ ഉള്‍പ്പെടുന്ന ഒരു വലിയ വിഭാഗത്തെ അപകീര്‍ത്തിപ്പെടുത്തുകയാണ് പരസ്യം ചെയ്യുന്നത് എന്നും അവര്‍ ആരോപിച്ചു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക