Image

പകയുടെ കനലെരിയുന്ന അവന്‍റെ മുഖമെത്തി; ലൂസിഫര്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

Published on 19 July, 2018
 പകയുടെ കനലെരിയുന്ന അവന്‍റെ മുഖമെത്തി; ലൂസിഫര്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
അങ്ങനെ ഏവരും കാത്തിരുന്ന മോഹന്‍ലാല്‍ ചിത്രമായ ലൂസിഫറിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. പക്കാ മാസ് ലുക്കിലാണ് പൃഥ്വിരാജ് തന്‍റെ ആദ്യ സംവിധാന സംരംഭത്തിന്‍റെ ഫസ്റ്റ് ലുക്ക് പുറത്തിറക്കിയിരിക്കുന്നത്. മോഹന്‍ലാല്‍ വെള്ള ഷര്‍ട്ട് ധരിച്ചിരിക്കുന്ന ചിത്രത്തില്‍ നര വീണു തുടങ്ങിയിരിക്കുന്ന താടിയും മുടിയും കാണാം. മധ്യവയസ് പിന്നിട്ട നായകനെയാണ് ലാല്‍ അവതരിപ്പിക്കുന്നതെന്ന് ഉറപ്പിക്കാം. 
ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ മുരളി ഗോപിയാണ്. ദീപക് ദേവാണ് സംഗീതം, സുജിത്ത് വാസുദേവാണ് ഛായാഗ്രഹണം. 
പൊളിറ്റിക്കല്‍ ത്രില്ലര്‍ ഗണത്തില്‍പെടുന്ന ചിത്രമാണ് ലൂസിഫറെന്നാണ് നിലവിലുള്ള വിവരങ്ങള്‍. പകയുടെ കഥയാണ് ചിത്രത്തിന്‍റേത്. പ്രതികാരം ചെയ്യുന്ന നായകന്‍റെ റോളാണ് മോഹന്‍ലാലിന്. 
ബോളിവുഡ് താരം വിവേക് ഒബ്റോയി, മലയാളത്തിലെ യുവതാരം ടൊവിനോ തോമസ്, പൃഥ്വിരാജിന്‍റെ ജേഷ്ഠന്‍ ഇന്ദ്രജിത്ത് എന്നിവര്‍ വില്ലന്‍ വേഷങ്ങളിലെത്തും. മഞ്ജു വാര്യര്‍ ചിത്രത്തില്‍ ലാലിന്‍റെ നായികയാവും. 
പൃഥ്വിരാജ് ആദ്യമായി സംവിധായകനാകുന്ന ചിത്രമെന്ന പ്രത്യേകതയാണ് ലൂസിഫറിനെ ഏറ്റവും ശ്രദ്ധേയമാക്കുന്നത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക