Image

ഒഹായോ സംസ്ഥാനത്തെ ആദ്യ വധശിക്ഷ നടപ്പാക്കി

പി പി ചെറിയാന്‍ Published on 20 July, 2018
ഒഹായോ സംസ്ഥാനത്തെ ആദ്യ വധശിക്ഷ നടപ്പാക്കി
ഒഹായൊ: നീണ്ട മുപ്പതു വര്‍ഷം ഡത്ത് റോയില്‍ കിടന്നിരുന്ന റോബര്‍ട്ട് വാന്‍ ഹുക്കിന്റെ (58) വധശിക്ഷ ജൂലൈ 18 ന് ബുധനാഴ്ച ഒഹായൊ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് റിഹാബിലിറ്റേഷന്‍ ആന്‍ഡ് കറക്ഷന്‍ സെന്ററില്‍ നടപ്പാക്കി.1

1985 ഫെബ്രുവരി 25 ന് ഡൗണ്‍ടൗണ്‍ (സിന്‍സിയാറ്റി) ബാറില്‍ വെച്ചു പരിചയപ്പെട്ട ഡേവിഡ് സെല്‍ഫിനെ (25) വീട്ടിലേക്ക് ക്ഷണിച്ചുവരുത്തി. കയ്യിലുള്ളതെല്ലാം കവര്‍ച്ച ചെയ്ത ശേഷം കുത്തി കൊലപ്പെടുത്തിയ കേസിലാണ് വധശിക്ഷ  വിധിച്ചത്.

ബുധനാഴ്ച രാവിലെ പതിനൊന്ന് മണിയോടെ ഡത്ത് ചേമ്പറില്‍ എത്തിച്ച റോബര്‍ട്ട് സെല്‍ഫിന്റെ കുടുംബാംഗങ്ങളോട് മാപ്പപേക്ഷിച്ചു. തുടര്‍ന്ന് മാരകമായ വിഷമിശ്രിതം സിരകളിലേക്ക് പ്രവേശിപ്പിച്ചു രണ്ടു മിനിറ്റിനകം ശരീരം നിശ്ചലമായി. 

ബാല്യകാലത്തില്‍ അനുഭവിക്കേണ്ടി വന്ന മനസിക ശാരീരിക പീഡനമാണ് ഇയാളെ കൊലപാതകിയാക്കിയതെന്നുള്ള വാദം വധശിക്ഷ ഒഴിവാക്കുന്നതിനു മതിയായ കാരണമല്ലെന്ന് കോടതി വ്യക്തമാക്കി.

ജൂലായ് 17 നായിരുന്ന ടെക്‌സസ്സില്‍ മറ്റൊരു വധശിക്ഷ നടപ്പാക്കിയത്. ഒഹോയൊയിലെ 2018 ലെ ആദ്യ വധ ശിക്ഷയായിരുന്നു ജൂലൈ 18 ന് നടപ്പാക്കിയത്. അമേരിക്കയില്‍ നടപ്പാക്കിയ 14 വധശിക്ഷകളില്‍ എട്ടും ടെക്‌സസിലായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക