Image

കോണ്‍ഫറന്‍സിനോടനുബന്ധിച്ച് അരങ്ങേറിയതു വാശിയേറിയ മത്സരങ്ങള്‍

ഫിലിപ്പോസ് ഫിലിപ്പ് Published on 20 July, 2018
കോണ്‍ഫറന്‍സിനോടനുബന്ധിച്ച് അരങ്ങേറിയതു വാശിയേറിയ മത്സരങ്ങള്‍



നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിനോടനുബന്ധിച്ച് നടന്ന കായിക മത്സരങ്ങള്‍ അത്യന്തം വാശിയോടും വീറോടും കൂടി നടത്തപ്പെട്ടു. കായികമത്സരങ്ങള്‍ക്ക് കോര്‍ഡിനേറ്റര്‍ സജി താമരവേലില്‍ നേതൃത്വം നല്‍കി. വൈദികരും അത്മായരും ഒത്തൊരുമിച്ചു വിവിധ ഇനങ്ങളില്‍ മത്സരിച്ച് തങ്ങളുടെ കഴിവുകള്‍ തെളിയിച്ചു. ഉച്ചയ്ക്ക് രണ്ടു മണിക്ക് ആരംഭിച്ച കായിക മത്സരങ്ങളില്‍ താഴെ പറയുന്നവര്‍ വിജയികളായി. ക്യാന്‍ഡി പിക്കിങ് ജൂണിയര്‍ വിഭാഗത്തില്‍ ലിസി മാത്യു, ലൈല രാജു, ജോയ് രാജു എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. സീനിയര്‍ വിഭാഗത്തില്‍ മൈക്കല്‍ ജോര്‍ജ്, എമ്മ മാത്യു, മരിയ ജോര്‍ജ് എന്നിവര്‍ വിജയികളായി. ലെമണ്‍ ആന്‍ഡ് സ്പൂണ്‍ മത്സരത്തില്‍ റോസ്ലിന്‍ മാത്യു, സാറാമ്മ സ്‌കറിയ എന്നിവര്‍ വിജയികളായി. സീനിയര്‍ വിഭാഗത്തില്‍ ജെറൈ ജോസ്, പോള്‍ ജോണ്‍, വിന്‍സണ്‍ മാത്യു എന്നിവര്‍ സമ്മാനാര്‍ഹരായി. മ്യൂസിക്കല്‍ ചെയര്‍ മത്സരത്തില്‍ വെരി. റവ. പൗലോസ് ആദായി കോര്‍ എപ്പിസ്‌കോപ്പ ഒന്നാം സമ്മാനം നേടി. കുര്യന്‍ കെ. ഈപ്പന്‍, ജോണ്‍ താമരവേലില്‍ എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്ക് അര്‍ഹരായി. അത്മായര്‍ക്കു വേണ്ടിയുള്ള മത്സരത്തില്‍ സാറാമ്മ സ്‌കറിയ, അജു തര്യന്‍, സൂസന്‍ ജോസ് എന്നിവര്‍ വിജയികളായി.
ബോട്ടില്‍ ഫില്ലിങ് ചലഞ്ച് ഒന്നാം സമ്മാനം ആലിസ് വറുഗീസ്, സൂസന്‍ ജോസ്, റോസ്ലിന്‍ മാത്യു എന്നിവര്‍ക്കാണ്. മറ്റു വിഭാഗത്തില്‍ സോണി മാത്യു, ഷാജി വറുഗീസ്, വില്‍സണ്‍ മാത്യു എന്നിവരും സമ്മാനാര്‍ഹരായി.
ബോള്‍ മത്സരത്തില്‍ വിന്‍സണ്‍ മാത്യു, ജോസ് ലൂക്കോസ്, പ്രീതി ഷാജി എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ഷോട്ട്പുട്ടില്‍ റവ.ഫാ. സണ്ണി ജോസഫ്, വിന്‍സണ്‍ മാത്യു, ജോസ് ലൂക്കോസ് എന്നിവര്‍ക്കായിരുന്നു സമ്മാനം. മറ്റൊരു വിഭാഗത്തില്‍ റോസ്ലിന്‍ മാത്യു, ഷീന ജോസ്, ഷൈനി രാജു എന്നിവര്‍ സമ്മാനങ്ങള്‍ നേടി. ടഗ് ഓഫ് വാര്‍ ഒന്നാം സമ്മാനം സ്ത്രീകളുടെ വിഭാഗത്തില്‍ ഷീന ജോസ് ആന്‍ഡ് ടീം നേടിയപ്പോള്‍ പുരുഷന്മാര്‍ക്കുള്ള സമ്മാനം പോള്‍ കറുകപ്പള്ളിലും ടീമും സ്വന്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക