Image

ക്രിസ്ത്യന്‍ യോഗയുടെ ഗുണങ്ങള്‍

അജിത്ത് മാത്തന്‍ Published on 20 July, 2018
ക്രിസ്ത്യന്‍ യോഗയുടെ ഗുണങ്ങള്‍
നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിനോടനുബന്ധിച്ച് കോണ്‍ഫറന്‍സ് കോര്‍ഡിനേറ്റര്‍ റവ. ഡോ. വറുഗീസ് എം. ഡാനിയേല്‍ ക്രിസ്ത്യന്‍ യോഗ പഠിപ്പിച്ചത് ഏറെ പ്രയോജനകരമായി. 'ഞാന്‍ ലോകത്തിന്റെ വെളിച്ചമാകുന്നു' എന്നു പറഞ്ഞ യേശുവിന്റെ വചനം മനസ്സില്‍ ധ്യാനിച്ച് ശ്വാസം എടുക്കുമ്പോള്‍ നമ്മുടെ ഉള്ളിലേക്ക് ദൈവത്തിന്റെ പ്രകാശം കടന്നു വരുകയും ശ്വാസം പുറത്തേക്ക് വിടുമ്പോള്‍ നമ്മിലുള്ള എല്ലാ അശുദ്ധിയും പുറത്തേക്ക് പോവുകയും ചെയ്യുന്നു എന്നു വിശ്വസിച്ച് ഈ യോഗ ചെയ്യുന്നതിലൂടെ ഹൃദയം വിശുദ്ധിയില്‍ സൂക്ഷിക്കാമെന്നതാണ് അച്ചന്റെ തത്ത്വം. യോഗയിലൂടെ മനസ്സിനെ ഏകാഗ്രമാക്കി എങ്ങനെ ശരീരം ഫിറ്റ് ആയി കാത്തു സൂക്ഷിക്കുകയും ദൈവത്തെ സ്തുതിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യാം എന്ന് അച്ചന്‍ പഠിപ്പിച്ചു.
കുരുടന്റെ പ്രാര്‍ത്ഥനയായ യേശുവേ ദാവീദ് പുത്രാ എന്നോട് കരുണ തോന്നേണമേ എന്ന പ്രാര്‍ത്ഥന, അതു പോലെ കുറിയേലായിസ്സോന്‍ എന്നീ പ്രാര്‍ത്ഥനകള്‍ ഉരുവിട്ടു കൊണ്ട് സാവധാനം ശ്വാസം എടുക്കുകയും പുറത്തേക്ക് വിടുകയും ചെയ്യുക എന്ന അടിസ്ഥാന തത്വത്തിലൂന്നി പലതരം വ്യായാമങ്ങള്‍ അച്ചന്‍ കാണിച്ചു തരികയും എല്ലാവരെയും കൊണ്ടു ചെയ്യിപ്പിക്കുകയും ചെയ്തു. ഹിന്ദുയോഗയിലെ സൂര്യ നമസ്‌ക്കാരത്തെ അച്ചന്‍ യേശു നമസ്‌ക്കാരമാക്കി മാറ്റി പഠിപ്പിച്ചു.
ദിവസേനയുള്ള യോഗ പരിശീലനം ആസ്തമ, പുറം വേദന മുതലായ അസുഖങ്ങള്‍ക്ക് വളരെ ഗുണകരാണെന്നു അച്ചന്‍ പറഞ്ഞു.
Join WhatsApp News
V.George 2018-07-22 21:45:25
Truth is that there is no Muslim Yoga, Christian Yoga or Hindu Yoga. Yoga was developed by Rishis thousands and thousands of years before the dawn of Hindu/Christian/Muslim religions. Yoga is a scientific system to  unite ones mind and body. Surya Namaskara is the culmination of several yoga poses aimed to achieve excellent physical and mental benefit. No chanting is involved while doing many yoga poses especially the Surya Namaskara. Please don't try to look at this marvelous science through the colored glasses of religion. If anyone likes to do it let them do it for their own physical and mental benefit. No need to drag Jesus in to Yoga, Tennis, Socer, Kabadi etc.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക