Image

ഐന്‍ഒസിയില്‍ മാറ്റം ഇല്ലെന്ന് ഡോ. സുരീന്ദര്‍ മല്‍ഹോത്ര

Published on 29 March, 2012
ഐന്‍ഒസിയില്‍ മാറ്റം ഇല്ലെന്ന് ഡോ. സുരീന്ദര്‍ മല്‍ഹോത്ര
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പ്രസിഡന്റ് ഇപ്പോഴും താന്‍തന്നെയാണെന്ന് ഡോ. സുരീന്ദര്‍ മല്‍ഹോത്ര അവകാശപ്പെട്ടു. ജോര്‍ജ് ഏബ്രഹാം പ്രസിഡന്റായി പുതിയ ഭരണസമിതിയെ നിയമിച്ചത് സംബന്ധിച്ച് തനിക്ക് വിവരമൊന്നുമില്ല.

ഇതു സംബന്ധിച്ച് ഡോ. കരണ്‍സിംഗ് കത്ത് അയച്ചിട്ടുണ്ടോ എന്ന് തനിക്ക് അറിയില്ല. കണ്‍സിംഗുമായി താന്‍ ബന്ധപ്പെടുകയുണ്ടായിട്ടില്ല. അതിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല.

പുതിയ ഭാരവാഹികളെ നിയമിക്കാന്‍ കരണ്‍സിംഗിന് അധികാരമില്ലെന്നാണ് മല്‍ഹോത്ര പറഞ്ഞത്. ഐഎന്‍ഒസിയെ സംബന്ധിച്ച കാര്യങ്ങള്‍ താനാണ് തീരുമാനിക്കുന്നത്.

മല്‍ഹോത്ര പ്രസിഡന്റായ കമ്മിറ്റിയേയും ഒരു വര്‍ഷത്തേക്ക് കരണ്‍സിംഗ് നിയമിച്ചെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ കാലപരിധിയൊന്നും ഇല്ലെന്നായിരുന്നു മറുപടി. സംഘടനയില്‍ ഒരുമാറ്റവും ഇല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാല്‍ സ്ഥാനം നഷ്ടപ്പെട്ട ഒരാളുടെ രോഷം മാത്രമാണ് മല്‍ഹോത്ര പ്രകടിപ്പിക്കുന്നതെന്ന് പുതിയ നേതൃത്വം പറയുന്നു. കോണ്‍ഗ്രസുകാരാണെങ്കില്‍ ഹൈക്കമാന്‍ഡ് പറയുന്നത് അനുസരിക്കും. അനുസരിക്കാത്തവര്‍ സംഘടനയോട് കൂറുള്ളവരായിരിക്കില്ല. അവര്‍ക്ക് സംഘടനയില്‍ സ്ഥാനവും ഉണ്ടാകില്ല.
ഐന്‍ഒസിയില്‍ മാറ്റം ഇല്ലെന്ന് ഡോ. സുരീന്ദര്‍ മല്‍ഹോത്ര
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക