Image

കെവിന്റെ കൊലപാതകം; നീനുവിന്റെ പിതാ വിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

Published on 20 July, 2018
കെവിന്റെ കൊലപാതകം; നീനുവിന്റെ പിതാ വിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
കോട്ടയത്ത്‌ പ്രണയ വിവാഹത്തെ തുടര്‍ന്ന്‌ കൊല്ലപ്പെട്ട കെവിന്റെ വധക്കേസില്‍ നീനുവിന്റെ പിതാവ്‌ ചാക്കോയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കെവിന്റേത്‌ കൊലപാതകമാണെന്ന്‌ പൊലീസ്‌ പോലും പറയുന്നില്ലെന്ന ചാക്കോയുടെ വാദം കോടതി തള്ളി.

കൊലപാതകത്തിന്‌ പിന്നിലെ മുഖ്യസൂത്രധാരന്‍ നീനുവിന്റെ പിതാവ്‌ ചാക്കോയാണെന്ന പ്രോസിക്യൂഷന്‍ വാദിച്ചു. ഇത്‌ കണക്കിലെടുത്താണ്‌ കോടതി ജാമ്യാപേക്ഷ തള്ളിയത്‌.

ചാക്കോയാണ്‌ പ്രതികള്‍ക്ക്‌ പണവും മറ്റ്‌ സൗകര്യങ്ങളും ഒരുക്കിയത്‌. ഇയാള്‍ പുറത്തിറങ്ങിയാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്നും അതിനാല്‍ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.

കെവിന്‍ തന്നോട്‌ പണം ചോദിച്ചിരുന്നുവെന്ന്‌ ചാക്കോ കോടതിയില്‍ പറഞ്ഞു. പിതാവ്‌ എന്ന നിലയില്‍ മകനെ കാര്യങ്ങള്‍ അറിയിക്കുക മാത്രമാണ്‌ ചെയ്‌തത്‌. 

കെവിന്റെത്‌ കൊലപാതകമാണെന്ന്‌ പൊലീസ്‌ പോലും പറയുന്നില്ല. ഹൃദരോഗിയായ താന്‍ 50 ദിവസമായി തടവില്‍ കഴിയുകയാണെന്നും ചാക്കോ വ്യക്തമാക്കി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക