Image

ജസ്റ്റിസ് കെ.എം. ജോസഫിനെ സുപ്രീംകോടതി ജഡ്ജി ആക്കണമെന്ന് കൊളീജിയം വീണ്ടും ശിപാര്‍ശ,കേന്ദ്രസര്‍ക്കാര്‍ ശിപാര്‍ശ തള്ളി

Published on 20 July, 2018
ജസ്റ്റിസ് കെ.എം. ജോസഫിനെ സുപ്രീംകോടതി ജഡ്ജി ആക്കണമെന്ന് കൊളീജിയം വീണ്ടും ശിപാര്‍ശ,കേന്ദ്രസര്‍ക്കാര്‍ ശിപാര്‍ശ തള്ളി
ഉത്തരാഖണ്ഡ് ഹൈകോടതി ചീഫ് ജസ്റ്റിസ് കെ.എം. ജോസഫിനെ സുപ്രീംകോടതി ജഡ്ജി ആക്കണമെന്ന് കൊളീജിയം വീണ്ടും ശിപാര്‍ശ ചെയ്തു. ജസ്റ്റിസ് കെ.എം. ജോസഫിനെ സുപ്രീംകോടതി ജഡ്ജിയാക്കാന്‍ കൊളീജിയം ജനുവരിയില്‍ ശിപാര്‍ശ ചെയ്തിരുന്നു. എന്നാല്‍, ശിപാര്‍ശ കേന്ദ്രസര്‍ക്കാര്‍ തള്ളുകയായിരുന്നു.
അതേസമയം, കെ.എം. ജോസഫിനൊപ്പം ശിപാര്‍ശ ചെയ്ത കൊളീജിയം ശിപാര്‍ശ ചെയ്ത ഇന്ദു മല്‍ഹോത്രയെ സുപ്രീംകോടതി ജഡ്ജിയാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി.
മദ്രാസ് ഹൈകോടതി ചീഫ് ജസ്റ്റിസ് ഇന്ദിര ബാനര്‍ജി, ഒഡീഷ ഹൈകോടതി ചീഫ് ജസ്റ്റിസ് വിനീത് ശരണ്‍ എന്നിവരുടെ പേരുകളും സുപ്രീംകോടതി കൊളീജിയത്തിന്റെ ശിപാര്‍ശയിലുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക