Image

രാഹുല്‍ ഗാന്ധിയുടെ അപ്രതീക്ഷിത 'ചെയ്ത്ത്'; ഞെട്ടിത്തരിച്ച് പ്രതിപക്ഷവും ബിജെപിയും,

Published on 20 July, 2018
രാഹുല്‍ ഗാന്ധിയുടെ അപ്രതീക്ഷിത 'ചെയ്ത്ത്'; ഞെട്ടിത്തരിച്ച് പ്രതിപക്ഷവും ബിജെപിയും,
ലോക്‌സഭയില്‍ രാഹുല്‍ ഗാന്ധി നടത്തിയ ഏറ്റവും മികച്ച പ്രസംഗങ്ങളില്‍ ഒന്നായിരുന്നു അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ കണ്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അക്കമിട്ട് നിരത്തിയ ചോദ്യങ്ങള്‍ കൊണ്ട് കടന്നാക്രമിക്കുകയായിരുന്നു രാഹുല്‍. ഒരുപക്ഷേ, ഒരു പ്രതിപക്ഷ നേതാവിന്റെ മികവ് പ്രകടമാക്കിയ അനിതരസാധാരണമായ പ്രസംഗം.

ബിജെപി എംപിമാര്‍ എത്ര ബഹളം ഉണ്ടാക്കിയിട്ടും രാഹുലിന്റെ പ്രസംഗം അതില്‍ മുങ്ങിപ്പോയില്ല. പറയാനുള്ളത് മുഴുവന്‍, തെളിഞ്ഞ ഭാഷയില്‍ രാഹുല്‍ പറഞ്ഞ് അവസാനിപ്പിക്കുകയായിരുന്നു. ആ അവസാനിപ്പിക്കല്‍ പോലും അത്രയേറെ 'പഞ്ചിങ്' ആയിരുന്നു എന്ന് പറയാതെ വയ്യ.
നരേന്ദ്ര മോദിയും ബിജെപി എംപിമാരും മാത്രമല്ല, രാഹുലിന്റെ കോണ്‍ഗ്രസ്സുകാര്‍ പോലും ഒരു നിമിഷം സ്തംബ്ധരായി. അപ്രതീക്ഷിതം ആയിരുന്നു രാഹുലിന്റെ ആ നീക്കം. ഒരു കെട്ടിപ്പിടിത്തം ഇത്രയേറെ രാഷ്ട്രീയ ശക്തിയുള്ള ഒന്നാണെന്ന് കൂടി അത് ലോക്‌സഭയെ ഓര്‍മിപ്പിക്കുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക