Image

പ്രഭാസും അനുഷ്‌ക ഷെട്ടിയും നല്ല സുഹൃത്തുക്കള്‍ മാത്രമാണെന്ന് അനുഷ്‌കയുടെ അമ്മ പ്രഭുല്ല ഷെട്ടി

Published on 20 July, 2018
പ്രഭാസും അനുഷ്‌ക ഷെട്ടിയും നല്ല സുഹൃത്തുക്കള്‍ മാത്രമാണെന്ന് അനുഷ്‌കയുടെ അമ്മ പ്രഭുല്ല ഷെട്ടി
ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രം പുറത്തിറങ്ങിയതിനു ശേഷം ആരാധകര്‍ ഏറെ ആകാംക്ഷയോടെ ചോദിച്ചത് പ്രഭാസിന്റെയും അനുഷ്‌ക ഷെട്ടിയുടെയും വിവാഹത്തെ കുറിച്ചായിരുന്നു.ഇതിനെ സംബന്ധിച്ച നിരവധി ഗോസിപ്പുകള്‍ പ്രചരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അവര്‍ നല്ല സുഹൃത്തുക്കള്‍ മാത്രമാണെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് അനുഷ്‌കയുടെ അമ്മ പ്രഭുല്ല ഷെട്ടി.

'അനുഷ്‌കയും പ്രഭാസും ഒന്നിച്ച് അഭിനിയിച്ചിട്ടുണ്ട്. മാത്രമല്ല സ്‌ക്രീനില്‍ അവര്‍ നല്ല ജോഡിയുമാണ്. പ്രഭാസിനെ പോലെ ഒരു മരുമകനെ ലഭിക്കുവാന്‍ ആരും ആഗ്രഹിക്കും. പക്ഷെ അവര്‍ നല്ല സുഹൃത്തുക്കള്‍ മാത്രമാണ്. കല്യാണത്തെ കുറിച്ച് വെറുതെ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുത്'. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് പ്രഭുല്ല തുറന്നു പറച്ചില്‍ നടത്തിയത്.ഭഗ്മതിയാണ് അനുഷ്‌കയുടെ പുറത്തിറങ്ങിയ അവസാനത്തെ ചിത്രം. ബിഗ് ബജറ്റ് ചിത്രം സാഹോയുടെ ചിത്രീകരണ തിരക്കിലാണ് പ്രഭാസ് ഇപ്പോള്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക